വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120106

വീട്ടുടമസ്ഥയെ കബളിപ്പിച്ച് കവര്‍ച്ച; വേലക്കാരിയും യുവാവും പിടിയില്‍

ഗുരുവായൂര്‍:വീട്ടുമസ്ഥയെ കബിളിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന വീട്ടുവേലക്കാരിയെയും യുവാവിനെയും പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് മണത്തല ചെട്ടിപ്പാറന്‍ വീട്ടില്‍ ദേവദാസ് (42), കോട്ടപ്പടി ചേമ്പാലക്കുളങ്ങര തെക്കുംതല വീട്ടില്‍ സിജി (26) എന്നിവരെയാണ് ഗുരുവായൂര്‍ സിഐ കെ.ജി. സുരേഷും എസ്‌ഐ കെ.കെ. രാജനും അറസ്റ്റുചെയ്തത്. ഒമ്പത് പവന്റെ മാലയും 60,000 രൂപയും കവര്‍ന്നതായി പോലീസ് പറഞ്ഞു. ഗുരുവായൂര്‍ തിരുവെങ്കിടം വടക്കാഞ്ചേരി കൃഷ്ണനിവാസില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടില്‍നിന്ന് ബുധനാഴ്ച രാത്രയിലായിരുന്നു രണ്ടുപേരും വലയിലായത്. മക്കള്‍ പുറം നാട്ടിലായതിനാല്‍ ഒറ്റയ്ക്ക് താമസിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടില്‍ അഞ്ചുവര്‍ഷം മുമ്പ് വീട്ടുവേലയ്‌ക്കെത്തിയതായിരുന്നു സിജി. ലക്ഷ്മിക്കുട്ടയമ്മ എന്നും വേലക്കാരിയെ കൂട്ടി ഗുരുവായൂരില്‍ തൊഴാന്‍ പോകുമായിരുന്നു. ഈ യാത്രയ്ക്കിടയിലാണ് സിജി ദേവദാസുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. കഴിഞ്ഞയാഴ്ച, സംശയം തോന്നിയ നാട്ടുകാര്‍ ദേവദാസിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച നാട്ടുകാര്‍ വീട്ടില്‍ കയറി രണ്ടുപേരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ലക്ഷ്മിക്കുട്ടിയമ്മയുടെ മകന്‍ മുംബൈയിലുള്ള ഗോപാലകൃഷ്ണന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ദേവദാസ് വര്‍ഷങ്ങളായി ഗുരുവായൂര്‍-ചാവക്കാട് മേഖലയില്‍ ഇംഗ്ലീഷ് പത്രത്തിന്റെയും കോഴിക്കോട് ആസ്ഥാനമായുള്ള സായാഹ്ന പത്രത്തിന്റെയും ലേഖകനാണെന്ന് പറഞ്ഞ് പലയിടങ്ങളിലും കയറിച്ചെല്ലാറുണ്ടെന്ന് പോലീസ് പറഞ്ഞു. പത്ര സ്ഥാപനത്തിന്റെ പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും കൈവശമുണ്ട്. പോലീസ് പത്ര സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് പത്ര ഉടമകള്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
blog comments powered by Disqus

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍