വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120331

ബി.ഒ.ടി.യും ദേശീയപാത അധികൃതരും ജനത്തെ കൊള്ളയടിക്കുന്നു-സുധീരന്‍ചാവക്കാട്: ചേറ്റുവ, കോട്ടപ്പുറം ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കിയത് ജനകീയസമരങ്ങളുടെ വിജയമാണെന്നും ജനകീയവികാരത്തെ സംസ്ഥാന സര്‍ക്കാര്‍ മാനിച്ചതുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. ചേറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ടോളിന് സമീപം സംഘടിപ്പിച്ച ജനകീയസമര വിജയസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം-ചേറ്റുവ ടോള്‍പിരിവുകള്‍ നിര്‍ത്തലാക്കുന്ന സമയത്തുതന്നെ വരാപ്പുഴ ടോള്‍പിരിവും നിര്‍ത്തേണ്ടതാണ്. എടപ്പള്ളി പാലത്തിന്റെ നിര്‍മാണച്ചെലവ് വര്‍ധിച്ചത് ഭരണാധികാരികളുടെ പിടിപ്പുകേടുകൊണ്ടാണ്. ആ ഭാരം ജനത്തിന്റെ തലയില്‍ അടിച്ചേല്പിക്കുന്ന നടപടിയില്‍നിന്ന് അധികൃതര്‍ പിന്മാറണം. പാലിയേക്കരയിലെ അന്യായ ടോള്‍പിരിവ് നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സി.പി. ജോഷിക്ക് താന്‍ കത്തയച്ചതായും വി.എം. സുധീരന്‍ പറഞ്ഞു. ബി.ഒ.ടി.യും ദേശീയപാത അധികൃതരും ചേര്‍ന്ന് ജനത്തെ കൊള്ളയടിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ 40 ശതമാനം ഗ്രാന്റ് വാങ്ങി അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിക്കാവുന്ന ഒരു കിലോമീറ്റര്‍ ദേശീയപാത ബി.ഒ.ടി. നിര്‍മിക്കുന്നത് 17 മുതല്‍ 23 കോടി രൂപ ചെലവിലാണ്. ഇത് പകല്‍ക്കൊള്ളയാണ്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നയം മാറ്റേണ്ടതുണ്ട്. കേരളത്തിന്റെ ജനസാന്ദ്രത, സവിശേഷതകള്‍ എന്നിവ മനസ്സിലാക്കണം. വികസനത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരെ തെരുവാധാരമാക്കുന്ന നടപടി അരുതെന്നും വി.എം. സുധീരന്‍ പറഞ്ഞു. എം.എ. ആദം അധ്യക്ഷനായി. ഖാലിദ്മുണ്ടപ്പിള്ളി, യഹിയ തങ്ങള്‍, സൈനുദ്ദീന്‍ അടിമാലി, ഇ.വി. മുഹമ്മദാലി, ഇ.എം. അമീന്‍, പി.എം. പ്രോവിന്റ്, കെ.വി. ഷാനവാസ്, കെ.വി. സത്താര്‍, എം.കെ. സലാഹുദ്ദീന്‍ എം.എ. റഹ്മാന്‍ സേഠ്, നൗഷാദ്‌തെക്കുംപുറം, സി.എഫ്. ജോര്‍ജ്, പി.ജെ. മോന്‍സി, കെ.എസ്. വിനോജ്, ഉബൈദ് വെളിച്ചണ്ണപ്പടി, എ.കെ. മോഹന്‍ദാസ്, ഷഫീര്‍ കാരുമാത്ര, മിര്‍സാദ് റഹ്മാന്‍, എന്‍.പി. സുലൈമാന്‍, ഹനീഫ ചാവക്കാട്, ഉണ്ണികൃഷ്ണന്‍, എം.ബി. റഫീഖ്, അഷ്‌കര്‍അലി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍