വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121220

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഐക്യമുണ്ടാക്കാന്‍ കഴിയാതെ വെള്ളിയാഴ്ച തിരഞ്ഞെടുപ്പിനെ നേരിടും. യു.ഡി.എഫിലെ അനൈക്യം മുതലെടുത്ത് സി.പി.എമ്മിന് വിജയസാധ്യതുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസ് ഡി.സി.സി. അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ പൊറ്റയില്‍ മുംതാസിനെ നവംബര്‍ 27നാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. നവംബര്‍ 7ന് മുസ്‌ലിം ലീഗ് നേതാവും വൈസ് പ്രസിഡന്റുമായിരുന്ന പി.എം. മുജീബ് രാജിവെച്ചിരുന്നു. ഈ ഒഴിവിലേയ്ക്ക് ഡിസംബര്‍ 12ന് തിരഞ്ഞെടുപ്പ് നടന്നു. 'ഐ' ഗ്രൂപ്പിലെ രണ്ട് അംഗങ്ങള്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായ സാഹചര്യത്തിലാണ് ലീഗ് അംഗം ജയന്‍ അയ്യോട്ട് മത്സര രംഗത്ത് എത്തുന്നതും വിജയിക്കുന്നതും. 'എ' ഗ്രൂപ്പിലെ നാല് അംഗങ്ങളും വിട്ടുനിന്നു. ഭരണം യു.ഡി.എഫ് തന്നെ തുടരുമെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. എന്നാല്‍ 'എ', 'ഐ' ഗ്രൂപ്പ് തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സി.പി.എം. ഷൈനി ഷാജിയെ മത്സരിപ്പിക്കും. ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തില്‍ ' ഐ' ഗ്രൂപ്പ് സുനിത ബാലനെയും മത്സരിപ്പിക്കും. 'എ' ഗ്രൂപ്പ് നാല് അംഗങ്ങള്‍ സി.പി.എമ്മിന് വോട്ട് ചെയ്താല്‍ സി.പി.എം വിജയിക്കും. മൂന്ന് അംഗങ്ങള്‍ മാത്രമുള്ള സി.പി.എം. പ്രസിഡന്റാകും. ലീഗ്-'ഐ' കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടും. 'എ' ഗ്രൂപ്പ് സി.പി.എമ്മിന് വോട്ട് ചെയ്യുന്ന കാര്യത്തില്‍ 'എ' ഗ്രൂപ്പിലെ രണ്ട് അംഗങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് 10 അംഗങ്ങളുണ്ട്. മുസ്‌ലിം ലീഗ് നാല്, കോണ്‍ഗ്രസ് 'എ' നാല്, കോണ്‍ഗ്രസ് 'ഐ' രണ്ട് സ്വതന്ത്രയടക്കം മൂന്ന് സി.പി.എം അംഗങ്ങളുമാണുള്ളത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍