വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20121229

ന്യൂഡല്‍ഹി: ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതോടെ പ്രതികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആസ്പത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഇരുപത്തിമൂന്നുകാരിയുടെ അന്ത്യം. കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ കൃത്യം എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളെ ആറുപേരെയും പോലീസ് അറസ്റ്റുചെയ്തു കഴിഞ്ഞു. അതിവേഗകോടതിയിലെ വിചാരണയ്ക്കു ശേഷം ഉടന്‍തന്നെ ശിക്ഷ വിധിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഡിസംബര്‍ പതിനാറിന് രാത്രിയില്‍ സുഹൃത്തിനോടൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ യുവതിയെ, ഡല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് അഞ്ച് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പിന്നീട് മൃതപ്രായയായ യുവതിയെയും അവശനായ സുഹൃത്തിനെയും ബസ്സില്‍ നിന്ന് പുറത്തേയ്ക്ക് എറിയുകയും ചെയ്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍