വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130111

പച്ചക്കറിത്തോട്ട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

കടപ്പുറം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും ജനശ്രീയും ഹരിതസേനയും ചേര്‍ന്ന് നടത്തുന്ന പച്ചക്കറിത്തോട്ടത്തിന്റെ നിര്‍മ്മാണം തുടങ്ങി. ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൃഷിയിടത്തില്‍ വാഴത്തൈ നട്ടും അതിന് വെള്ളം നനച്ചും ഉദ്ഘാടനം നിര്‍വഹിച്ചു. കടപ്പുറം പഞ്ചായത്തംഗം സി. മുസ്താക്ക് അലി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ആദ്യവാഴത്തൈ സ്വീകരിച്ചു. സി. അബൂബക്കര്‍, ഹൈദര്‍ വട്ടേക്കാട്, പൊറ്റയില്‍ മുംതാസ്, ഇര്‍ഷാദ് ചേറ്റുവ, കെ.സി. സത്താര്‍, ഐ.കെ. മുഹമ്മദ്, ബേബി വേണു, മൂക്കന്‍ കാഞ്ചന, എടശ്ശേരി റാഫി, പി.വി. ഉമ്മര്‍ക്കുഞ്ഞി, എ.കെ. ബക്കര്‍, എ. അബു എന്നിവര്‍ പ്രസംഗിച്ചു. അര ഏക്കര്‍ സ്ഥലത്താണ് കൃഷി ഇറക്കിയത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍