വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130122

വട്ടേക്കാട് ജില്ലാതല വോളിബോള്‍ മേള


വട്ടേക്കാട് അമേസ്‌ ചാമ്പ്യന്‍സ് ക്ലബ്‌ എ സി സി യുടെ പതിമൂന്നാം വാര്‍ഷികം വട്ടേക്കാട് സ്കൂള്‍ ഗ്രൗണ്ടില്‍, ജില്ലാതല ഫ്ലഡ് ലൈറ്റ് വോളി ബോള്‍ മേള റിട്ട ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ ബി സുരേഷ് ഉല്‍ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ ആര്‍ എന്‍ യുനുസ്‌ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എട്ടോളം ടീമുകള്‍ പങ്കെടുത്ത മേളയില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കളായി. നാഷണല്‍ വോളി ബോള്‍ പാനല്‍ മെമ്പര്‍ പി സി രവി മാസ്റ്റര്‍ ട്രോഫി വിതരണം ചെയ്തു. മുന്‍ പഞ്ചായത പ്രസിഡന്റ്‌ വി പി മന്‍സൂര്‍ അലി, പഞ്ചായത മെമ്പര്‍ കെ മണി, വി കെ ബക്കര്‍, എന്‍ അലിമോന്‍, നജീബ് അഹമദ്‌ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍