വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130122

ഹൈടെക്ക്‌ വീട്ടില്‍നിന്ന്‌ ഹൈടെക്ക്‌ രീതിയില്‍ വന്‍ കവര്‍ച്ച.
തിരുവനന്തപുരം• നഗരഹൃദയത്തില്‍ റിമോട്ട്‌ കണ്‍ട്രോള്‍ ഗേറ്റും ബുള്ളറ്റ്‌ പ്രൂഫ്‌ ഗ്ലാസും നിരീക്ഷണ ക്യാമറകളും ഘടിപ്പിച്ചു സുരക്ഷാ കവചം തീര്‍ത്ത ഹൈടെക്ക്‌ വീട്ടില്‍നിന്ന്‌ ഹൈടെക്ക്‌ രീതിയില്‍ വന്‍ കവര്‍ച്ച. 28 ലക്ഷം രൂപ വരുന്ന മിത്‌്‌സുബിഷിയുടെ ഔട്ട്‌ ലാന്‍ഡര്‍ എന്ന ആഡംബര്‍ കാര്‍ അടക്കം 30 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്‌തു. നന്തന്‍കോട്ടെ ഒരു വീട്ടില്‍ നിന്നു മോഷ്‌ടിച്ച കര്‍ണാടക റജിസ്‌ട്രേഷനുള്ള മാരുതി എസ്‌റ്റീമിന്റെ കാറിലാണു കള്ളന്‍ ഇവിടെയെത്തിയത്‌. ഇത്‌ ഉപേക്ഷിച്ച നിലയില്‍ ഇവിടെ കാണപ്പെട്ടു. പിന്നീടാണ്‌ അതു നന്തന്‍കോട്‌ സ്വദേശിയുടെ വീട്ടില്‍ നിന്നു മോഷ്‌ടിച്ചതാണെന്നു പൊലീസ്‌ കണ്ടെത്തിയത്‌. മോഷ്‌ടാവിന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌ മരപ്പാലം–മുട്ടട റോഡില്‍ വേണുഗോപാലന്‍ നായരുടെ വിഷ്‌ണുഭവനില്‍ ഇന്നലെ പുലര്‍ച്ചെയാണു കവര്‍ച്ച നടന്നത്‌. വിദേശ മലയാളിയായ ഇദ്ദേഹം എല്ലാ സുരക്ഷാ സംവിധാനത്തോടുംകൂടി പണി കഴിപ്പിച്ച വീട്ടില്‍ ഇത്തരത്തില്‍ വന്‍ കവര്‍ച്ച നടന്നതു പൊലീസിനെ പോലും ഞെട്ടിച്ചു. ഇദ്ദേഹവും ഭാര്യയും മകളും സഹോദരന്റെ മകളും വീട്ടിലുണ്ടായിരുന്നു. എംബിബിഎസിനു പഠിക്കുന്ന മകള്‍ പുലര്‍ച്ചെ ഒന്നു വരെ ലാപ്‌ടോപ്പ്‌ ഉപയോഗിച്ചിരുന്നു. അതിനാല്‍ അതിനുശേഷമാണു കവര്‍ച്ച നടന്നതെന്നു പൊലീസ്‌ പറഞ്ഞു. കെഎല്‍ 01 ബിജി 29 എന്ന റജിസ്‌ട്രേഷന്‍ നമ്പറുള്ള മിത്‌്‌സുബിഷി കാറിനു പുറമെ ഒരു ലക്ഷം രൂപയോളം വില വരുന്ന ലാപ്‌ ടോപ്പ്‌, അന്‍പതിനായിരത്തിലേറെ വിലവരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍, മകളുടെ സര്‍ട്ടിഫിക്കറ്റുകളും സ്വര്‍ണ മോതിരവും അടങ്ങിയ ബാഗ്‌, രണ്ടു കാറുകളുടെയും വീട്ടിലെ സകല മുറികളുടെയും ഗേറ്റിന്റെയും താക്കോല്‍ അടങ്ങിയ പെട്ടി , 2000 രൂപ അടങ്ങിയ മറ്റൊരു ബാഗ്‌ എന്നിവ മോഷ്‌ടിക്കപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. വീടിനുള്ളില്‍ സാധനങ്ങള്‍ പലതും വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിന്റെ മുന്‍വശത്തെ ചുവരില്‍ സ്‌ഥാപിച്ചിരുന്ന ബുള്ളറ്റ്‌ പ്രൂഫ്‌ ഗ്ലാസ്‌ ഇളക്കി മാറ്റിയ ശേഷമാണു കള്ളന്‍ അകത്തു കടന്നത്‌. വീടിന്റെ മറ്റു വശങ്ങളില്‍ ഘടിപ്പിച്ചിരുന്ന ഇതേ ഗ്ലാസുകള്‍ മൂന്നു സ്‌ഥലത്ത്‌ ഇളക്കിമാറ്റാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തി. വാതില്‍ തുറന്നാല്‍ അലാം കേള്‍ക്കുന്ന സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍, ഗ്ലാസുകള്‍ വെറും തടി റീപ്പറുകളില്‍ പിടിപ്പിച്ചിരുന്നതിനാല്‍ കള്ളനു കാര്യം എളുപ്പമായി. ജനാലയില്‍ ഇരുമ്പു ഗ്രില്ലും ഇല്ലായിരുന്നു. അകത്തു കടന്ന കള്ളന്‍ താക്കോല്‍ക്കൂട്ടം സംഘടിപ്പിച്ചാണു റിമോട്ട്‌ സംവിധാനമുള്ള ഗേറ്റ്‌ തുറന്നതും കാര്‍ സ്‌റ്റാര്‍ട്ടാക്കി കടന്നതും. ഈ കാര്‍ ഓടിക്കാന്‍ പ്രത്യേക വൈദഗ്‌ധ്യം വേണമെന്നും, കമ്പനിക്കാര്‍ അതു തനിക്കും മകനും ഡ്രൈവര്‍ക്കും മാത്രമാണു പഠിപ്പിച്ചിട്ടുള്ളതെന്നും വീട്ടുടമ വേണുഗോപാലന്‍ നായര്‍ പറഞ്ഞു. ഇതില്‍ ജിപിഎസ്‌ സംവിധാനം ഉള്ളതിനാല്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണു പൊലീസ്‌ കരുതുന്നത്‌. റിമോട്ട്‌ സംവിധാനത്തില്‍ ഗേറ്റ്‌ പ്രവര്‍ത്തിക്കാന്‍ സജ്‌ജമാക്കിയിരുന്ന മോട്ടോര്‍ തകര്‍ത്ത നിലയിലായിരുന്നു. വീടിനു ചുറ്റും ആറു നിരീക്ഷണ ക്യാമറകളാണു സ്‌ഥാപിച്ചിരുന്നത്‌. ഇതില്‍ രണ്ടെണ്ണം തകര്‍ത്ത നിലയിലായിരുന്നു. ബാക്കി നാലെണ്ണത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ മോഷ്‌ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്‌. കവര്‍ച്ച നടത്തിയത്‌ ഒരാള്‍ മാത്രമാണോ ഒന്നിലധികം പേരുണ്ടോ എന്ന കാര്യം പൊലീസിനു സ്‌ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്യാമറ ദൃശ്യങ്ങള്‍ പൊലീസ്‌ വിശദമായി പരിശോധിച്ചു വരികയാണ്‌. പേരൂര്‍ക്കട സിഐ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ്‌ അന്വേഷിക്കുന്നത്‌. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍