വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130208

യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം സമ്മേളനം


ചാവക്കാട്: ജനാധിപത്യമുന്നേറ്റത്തിന്റെ ആറര പതിറ്റാണ്ട് എന്ന പ്രമേയവുമായി യൂത്ത് ലീഗ് സംസ്ഥാന കാമ്പയിന്റെ ഭാഗമായുള്ള ഗുരുവായൂര്‍ നിയോജകമണ്ഡലം സമ്മേളനം ശനിയാഴ്ച ചാവക്കാട്ട് തുടങ്ങും. ശനിയാഴ്ച വൈകീട്ട് 3ന് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍നിന്ന് ആരംഭിക്കുന്ന യുവജനറാലിയില്‍ ആയിരങ്ങള്‍ അണിചേരും. തുടര്‍ന്ന് ചാവക്കാട് സെന്ററില്‍ ചേരുന്ന പൊതുസമ്മേളനം കേരള പഞ്ചായത്ത്-സാമൂഹികക്ഷേമ വകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.എം. സാദിഖലി മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച ഗുരുവായൂരില്‍ ലൈബ്രറി ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ജില്ലാ ലീഗ് പ്രസിഡന്റ് സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുള്‍കരീം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി.കെ. ഉസ്മാന്‍, ഭാരവാഹികളായ ജനറല്‍ സെക്രട്ടറി എ.എച്ച്. സൈനുല്‍ ആബിദീന്‍, നൗഷാദ് തെരുവത്ത്, അലി അകലാട്, ഹക്കിം എടക്കഴിയൂര്‍, എം. നിഷാദ്, പി.യു. ഫവാസലി എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍