വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130208

Kadappuram Panchayat


കടപ്പുറം - 2010 തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ ചാവക്കാട് ബ്ളോക്കിലാണ് കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1964 ജനുവരി ഒന്നിന് രൂപീകൃതമായ പഞ്ചായത്തിന് 9.63 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. 12,959 സ്ത്രീകളും, 10,899 പുരുഷന്‍മാരുമടങ്ങുന്ന 23,858-ഓളം വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 89% മാണ്. ഭൂപ്രകൃതിയനുസരിച്ച് തീരദേശ മേഖലയില്‍ വരുന്ന പഞ്ചായത്തിലെ പ്രധാന വിളകള്‍ തെങ്ങും, കവുങ്ങുമാണ്. മത്തിക്കായലും, മുല്ലപ്പുഴയുമാണ് പഞ്ചായത്തിലെ പ്രധാന ജലാശയങ്ങള്‍. പഞ്ചായത്തിന്റെ മറ്റു പലവിധ ജലസ്രോതസ്സുകളില്‍ 2 കുളങ്ങളും 30 പൊതുകിണറുകളും ഉള്‍പ്പെടുന്നു. പ്രദേശത്ത് അര ഏക്കറോളം വിസ്തൃതിയില്‍ കണ്ടല്‍ വനങ്ങളുണ്ട്. രാത്രികാല ഗതാഗതം സുഗമമാക്കുന്നതിന് 716 വഴിവിളക്കുകളും കുടിവെള്ള വിതരണത്തിന് 545 പൊതു കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ബീച്ചുകളും കായല്‍ തീരങ്ങളുമുള്‍പ്പെടെ, വിനോദ സഞ്ചാര മേഖലയ്ക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. മുനക്കക്കടവ് അഴിമുഖം, ചേറ്റുവ ലൈറ്റ് ഹൌസ് എന്നിവിടങ്ങള്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. പഞ്ചായത്തില്‍ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം യഥാക്രമം നെടുമ്പാശ്ശേരി, ഗുരുവായൂര്‍, കൊച്ചി എന്നിവയാണ്. പരിസരപ്രദേശത്തുള്ള പ്രധാന ബസ്സ്റ്റാന്‍ഡ് ചാവക്കാടാണ്. മുനക്കക്കടവ്, ചേറ്റുവ, കാരോകടവ,് മൂന്നാംകല്ല് കടവ് എന്നിവയാണ് പ്രധാന ജലഗതാഗതകേന്ദ്രങ്ങള്‍. അഴിമുഖം-ബ്ളാങ്ങാട്, മൂന്നാംകല്ല്-അഞ്ചങ്ങാടി, ചാവക്കാട്-അടിതിരുത്തി തുടങ്ങിയ പാതകളാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രാധാന പാതകള്‍. കറുകമാട് പാലം, മൂന്നാം കല്ല് പാലം, വില്യംസ് പാലം, കാരോകടവ് പാലം, തൊട്ടാപ്പ് പാലം മുതലായ പാലങ്ങളാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. കയര്‍, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട പരമ്പരാഗത വ്യവസായമാണ് പഞ്ചായത്തില്‍ പ്രധാനമായി ഉള്ളത്. ഇവയെ കൂടാതെ കൊപ്ര വ്യവസായം, ഫ്ളോര്‍ മില്ലുകള്‍ തുടങ്ങിയുള്ള ചെറുകിട വ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മുനക്കക്കടവ് ഹിന്ദുസ്ഥാന്‍ പെട്രോളിയം വക ബങ്കും വട്ടേക്കാട് ഭാരത് ഗ്യാസുമാണ് പ്രദേശത്ത് ഇന്ധനം, പാചക വാതകം എന്നിവയുടെ വിതരണം നടത്തുന്നത്. 9 റേഷന്‍ കടകളും ഒരു നീതി സ്റ്റോറുമടക്കം 10 പൊതു വിതരണ കേന്ദ്രങ്ങളാണ് പഞ്ചായത്തിലുള്ളത്. അഞ്ചങ്ങാടി, പുതിയങ്ങാടി, വട്ടേകാട്, മുനക്കക്കടവ്, തൊട്ടാപ്പ് എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യയുടെ ഭൂരിപക്ഷം മുസ്ളീങ്ങളായതിനാല്‍ ഇവിടെയുള്ള ആരാധനാലയങ്ങളിലധികവും മുസ്ളീം പള്ളികളാണ്. 12 ജുമാ അത്ത് പള്ളികളും 18 ചെറു പള്ളികളും ചെറുതും വലുതുമായ 15 ക്ഷേത്രങ്ങളും പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്തിലെ ആദ്യത്തെ മുസ്ലിം പള്ളി ബ്ളാങ്ങാട് ചേര്‍ക്കല്‍ പള്ളിയാണ്. കറുകമാട് ജുമാ മസ്ജിദ്, അടിതിരുത്തി ജുമാ മസ്ജിദ,് വട്ടേക്കാട് ജുമാ മസ്ജിദ്, മുഹ്യിദ്ധീന്‍ ജുമാ മസ്ജിദ് തുടങ്ങിയ പള്ളികളും മാട്ടുമ്മല്‍ ക്ഷേത്രം, ശ്രീ കരിങ്കാളി ഭഗവതി ക്ഷേത്രം, ബ്ളാങ്ങാട് വൈലി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുമാണ് പ്രധാന ആരാധനാലയങ്ങള്‍. വട്ടേക്കാട് ചന്ദനകുടം നേര്‍ച്ച, കോളനി ചന്ദനകുടം നേര്‍ച്ച, മാട്ടുമ്മല്‍ വേല, ഉപ്പാപ്പ പള്ളി ഉറൂസ്, ബ്ളാങ്ങാട് ക്ഷേത്ര ഉത്സവം തുടങ്ങി നിരവധി ഉത്സവപരിപാടികള്‍ പഞ്ചായത്തില്‍ വര്‍ഷം തോറും നടന്നു വരുന്നു. ചിത്രകാരനായ യൂസഫ് അറക്കല്‍ ഈ പ്രദേശത്ത് നിന്നുള്ള പ്രശസ്തനായ വ്യക്തികളില്‍ ഒരാളാണ്. യുവജന സംഘം ഗ്രാമീണ വായനശാല, തൊട്ടാപ്പ് കളിയരങ്ങ്, അഞ്ചങ്ങാടി ഗ്രാമവേദി, ഇരട്ടപ്പുഴ സ്പോര്‍ട്സ് ക്ളബ് തുടങ്ങിയവയാണ് പഞ്ചായത്തിലെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങള്‍. കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ നിലവിലുള്ള പ്രധാന സ്ഥാപനം. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ തൊട്ടാപ്പ്, വട്ടേക്കാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. അഞ്ചങ്ങാടിയില്‍ ഒരു വെറ്റിനറി ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി പത്തോളം സ്ക്കൂളുകളാണ് പഞ്ചായത്തിന്റെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ജി.വി.എച്ച്.എസ് കടപ്പുറം, ജി.എഫ്.യു.പി.സ്ക്കൂള്‍ പുതിയങ്ങാടി, എ.എം.എല്‍.പി. സ്ക്കൂള്‍ കറുകമാട് തുടങ്ങിയവയാണ് പ്രധാന സ്ക്കൂളുകള്‍. പഞ്ചായത്തിന്റെ ബാങ്കിംഗ് മേഖലയില്‍ ദേശസാല്‍കൃത ബാങ്കായ അഞ്ചങ്ങാടി എസ്.ബി.ഐ ഉള്‍പ്പെടെ നാല് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്ക്, വട്ടേക്കാട് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഒരുമനയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍. പൊതുപരിപാടികള്‍, വിവാഹം എന്നിവ നടത്തുന്നതിന് പ്രദേശവാസികള്‍ ആശ്രയിക്കുന്നത് അഞ്ചങ്ങാടി ബി.കെ.സി തങ്ങള്‍ സ്മാരക കമ്മ്യൂണിറ്റി ഹാളിനേയും, തൊട്ടാപ്പ് റോയല്‍ ബീച്ച് ഹാളിനേയുമാണ്. വാര്‍ത്താവിനിമയ സ്ഥാപനങ്ങളായ ടെലിഫോണ്‍ എക്സ്ചേഞ്ചും പോസ്റ്റ് ഓഫീസും സ്ഥിതി ചെയ്യുന്നത് കടപ്പുറത്താണ്. പോസ്റ്റ് ഓഫീസിന് അഞ്ചങ്ങാടി, വട്ടേക്കാട്, ബ്ളാങ്ങാട് എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. പഞ്ചായത്തിലെ കൃഷിഭവന്‍, മത്സ്യഭവന്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് അഞ്ചങ്ങാടിയിലാണ്. പൊതുവിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക ആമുഖം ഇവിടെ ക്ലിക്ക് ചെയ്യുക സാമൂഹ്യ-സാംസ്കാരിക ചരിത്രം ഇവിടെ ക്ലിക്ക് ചെയ്യുക വിവരണം ഇവിടെ ക്ലിക്ക് ചെയ്യുക ഭൂപടം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക തെരഞ്ഞെടുപ്പു വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ ഇവിടെ ക്ലിക്ക് ചെയ്യുക മുന്‍ പ്രസിഡന്റ് മാര്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഔദ്യോഗിക വിഭാഗം ഇവിടെ ക്ലിക്ക് ചെയ്യുക പഞ്ചായത്ത് നല്‍കുന്ന സേവനങ്ങള് ‍ഇവിടെ ക്ലിക്ക് ചെയ്യുക ഫ്രണ്ട് ഓഫീസ് സംവിധാനം ‍ഇവിടെ ക്ലിക്ക് ചെയ്യുക പരാതിപരിഹാര വിഭാഗം തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍, ചാവക്കാട് ബ്ളോക്കിലാണ് കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടപ്പുറം വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിന് 9.63 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് കനോലികനാലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും, തെക്കുഭാഗത്ത് ചേറ്റുവപുഴയും, വടക്കുഭാഗത്ത് ചാവക്കാട് മുനിസിപ്പാലിറ്റിയുമാണ്. പുരാതനകാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും അറബിനാടുകളില്‍ നിന്നും പായ്ക്കപ്പലുകളും ഉരുകളും വന്ന് ഈ പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയായ ചേറ്റുവ അഴിമുഖം കടന്ന് ഈ പഞ്ചായത്തിലെ കായല്‍ത്തീരങ്ങളില്‍ പാണ്ടികശാലകള്‍ കെട്ടി നാണ്യവിളകള്‍ കയറ്റിക്കൊണ്ടുപോവുകയും വിപണനം നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അഞ്ചങ്ങാടിയില്‍ ബ്രിട്ടീഷുകാരനായ ബ്രണ്ണന്‍ സായ്പ് വ്യാപാരസ്ഥാപനം നടത്തിയതായും രേഖകളുണ്ട്. പായ്ക്കപ്പലുകള്‍ക്കും ഉരുകള്‍ക്കും ഗതാഗതം നടത്തുന്നതിന് സഹായമാകുന്നതിനും ചേറ്റുവ അഴിയുടെ സ്ഥാന നിര്‍ണ്ണയത്തിനുമായി ഈ പഞ്ചായത്തില്‍ ഒരു കൂറ്റന്‍ കൊടിമരം ഉണ്ടായിരുന്നത് പ്രസിദ്ധമാണ്. ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയില്‍ 1947-നു ശേഷമുള്ള കാലഘട്ടത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കടല്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന മണല്‍കുന്നുകളും, താഴ്ന്ന സമതലപ്രദേശവും, അല്പം ഉയര്‍ന്ന് കായലിനോട് ചേര്‍ന്നുകിടക്കുന്ന കളിമണ്‍പ്രദേശവുമാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയില്‍ കൂടുതലായുള്ളത്. ബ്രിട്ടീഷ് മലബാര്‍ ജില്ലയിലെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്തിരുന്ന പൊന്നാനി താലൂക്കില്‍ ചാവക്കാട് ഫര്‍ക്കയിലെ ഒരംശമായിരുന്നു മുന്‍കാലത്ത് കടപ്പുറം. 12 ജുമാഅത്ത് പള്ളികളും 18 ചെറുപള്ളികളും ചെറുതും വലുതുമായ 15 ക്ഷേത്രങ്ങളും ഈ പഞ്ചായത്തില്‍ ഉണ്ട്. ഇരട്ടപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന മൊഹിയദ്ദീന്‍ പള്ളിയില്‍ കൊല്ലംതോറും നടത്തിവരാറുള്ള നേര്‍ച്ച വഴിപാട് മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമെന്നാണം ഒരു ഹിന്ദുകുടുംബക്കാരാണ് നടത്തിവരാറുള്ളത്. ഈ പഞ്ചായത്തിലെ ആദ്യത്തെ മുസ്ലിം പള്ളി ബ്ളാങ്ങാട് ചേര്‍ക്കല്‍ പള്ളിയാണ്. വിവാദങ്ങള്‍ നിറഞ്ഞ കടപ്പുറം പഞ്ചായത്തുരൂപീകരണം നീണ്ടകാലത്തെ പരിശ്രമത്തിന്റെയും വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും അനന്തരഫലമാണ്. ക്രമസമാധാനപ്രശ്നവും നിയമകുരുക്കുകളും അതിജീവിച്ച് പഞ്ചായത്ത് രേഖകളൊക്കെ വഞ്ചിയിലാക്കി പോലീസ് കാവലോടെ കടത്തികൊണ്ടുവന്ന ചരിത്രം ഈ പഞ്ചായത്തിന്റെ മാത്രം സവിശേഷതയാണ്. പഞ്ചായത്ത് ആസ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലനിന്ന വിവാദമാണ് ഒരുമനയൂര്‍ പഞ്ചായത്ത് വിഭജനത്തിലേക്കും അതുവഴി കടപ്പുറം പഞ്ചായത്ത് രൂപീകരണത്തിലേക്കും നയിച്ചത്. ബഹുമാന്യനായ ബി കെ സി തങ്ങളുള്‍പ്പെടെയുള്ളവരില്‍നിന്നും ലഭ്യമായ ചരിത്ര വിവരങ്ങളെ അടിസ്ഥാനമാക്കിയാണിത് തയ്യാറാക്കിയിട്ടുള്ളത്. ഈ വിവരണത്തിലെന്തെങ്കിലും പോരായ്മകളൊ മറ്റൊ കണ്ടെത്തുന്നവര്‍ ഈ സൈറ്റിന്‍റെ അഡ്മിനിസ്ട്രേറ്ററെsakkaf@vattekkad.comവിവരമറിയിക്കണമെന്നഭ്യര്‍ഥിക്കുന്നു. 1962ല്‍ കേരളമാകെ പഞ്ചായത്തുകള്‍ രൂപീകരിക്കപ്പെട്ടു. കടപ്പുറം പ്രദേശവും ഒരുമനയൂരും ചേര്‍ന്ന് ഒരുമനയൂര്‍ പഞ്ചായത്താണ് ആദ്യം നിലവില്‍ വന്നത്. പഞ്ചായത്തില്‍ 9 വാര്‍ഡുകളുണ്ടായിരുന്നു. രണ്ടര വാര്‍ഡുകള്‍ ഒരുമനയൂരിലും ആറര വാര്‍ഡുകള്‍ കടപ്പുറത്തുമായിരുന്നു. ഇതില്‍ മുത്തമ്മാവു വാര്‍ഡ് ദ്വയാംഗ മണ്ഡലമായിരുന്നു. ഇവിടെ പട്ടികജാതികൂടി സംവരണമായിരുന്നു. 1962-63ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. മുസ്ലിം ലീഗ്, കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയായിരുന്നു പ്രധാന രാഷ്ട്രീയ കക്ഷികള്‍. ഓരോ കക്ഷിയും ഒറ്റക്കായായിരുന്നു മത്സരിച്ചിരുന്നത്. മുസ്ലിം ലീഗ് 3, കോണ്‍ഗ്രസ്സ് 3, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1, മുസ്ലിം ലീഗ് പിന്തുണച്ച സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. സ്വതന്ത്രന്‍റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്തുണയോടെ മുസ്ലിം ലീഗ് അധികാരത്തിലേറി. ബികെസി തങ്ങള്‍ പ്രസിഡന്‍റായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം പി ആര്‍ മൊയ്തു വൈസ് പ്രസിഡന്‍റായും ചുമതലയേറ്റു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലീഗിനു പിന്തുണ നല്‍കുകയായിരുന്നു. ഇലക്ഷനു ശേഷം ഒരു വനിതയെ കൂടി ഭരണസമിതിയിലേക്ക് നോമിനേറ്റു ചെയ്യുകയുണ്ടായി. ഒരു വോട്ടിനു വിജയിച്ച ലീഗ് സ്വതന്ത്രനെതിരെ എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പാലില്‍ കൃഷ്ണന്‍കുട്ടി കേസ്കൊടുത്തെങ്കിലും കേസില്‍ മടപ്പേന്‍ അബൂബക്കര്‍ വിജയിക്കുകയായിരുന്നു. മുത്തമ്മാവു സെന്‍ററിലെ ഒരു വാടക വീട്ടിലായിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെയിരിക്കെ അന്നത്തെ പഞ്ചായത്ത് ഡയറക്ടര്‍ സി കേശവന്‍ നായരുടെ സര്‍ക്കുലര്‍ വന്നു. എല്ലാ പഞ്ചാ‍യത്തുകളും സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വന്തമായി പത്തുസെന്‍റ് സ്ഥലമെടുക്കണമെന്നും കെട്ടിടനിര്‍മ്മാണം ഗവണ്മെന്‍റ് ഏറ്റെടുക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ പഞ്ചായത്ത് ഓഫീസ് നിര്‍മ്മിക്കുന്നതിന്നായി സ്ഥലത്തിനായി അന്വേഷണമാരംഭിക്കുകയും മുത്തമ്മാവിനു പടിഞ്ഞാറ് കാരേകടവില്‍ ഒരു വ്യക്തി സ്ഥലം നല്‍കാമെന്ന് ആദ്യം സമ്മതിക്കുകയും പിന്നീട് പിന്മാറുകയുമുണ്ടായി. ഏറെ ശ്രമിച്ചിട്ടും ഒരുമനയൂര്‍ ഭാഗത്ത് കെട്ടിടത്തിനനുയോജ്യമായ സ്ഥലം ലഭിക്കാതെ വന്നതിനെതുടര്‍ന്ന് വട്ടേക്കാട് മൊയ്തുണ്ണിഹാജി സ്വന്തമായി സ്ഥലമനുവദിക്കാമെന്ന് വാഗ്ദാനം നല്‍കുകയും പഞ്ചായത്ത് ബോര്‍ഡ് യോഗം ചേര്‍ന്ന് ആസ്ഥാനം വട്ടേക്കാട്ടേക്ക് മാറ്റാന്‍ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വട്ടേക്കാട്ടുള്ള പി.കെ. മമ്മുസാഹിബിന്‍റെ കെട്ടിടത്തിലേക്ക് ഫയലുകളും മറ്റും നീക്കാന്‍ തുടങ്ങി. ഇതോടെ ഒരുമനയൂര്‍ പ്രദേശത്ത് പ്രതിഷേധം തുടങ്ങി. കേവലം ഖാദര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പഞ്ചായത്ത് ഓഫീസ് മാറ്റുന്നതിനെതിരെ രംഗത്തുവന്നു. പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും വ്യാപകമായി. പഞ്ചായത്ത് ഓഫീസ് ഒരു മനയൂരിലെ ജനങ്ങള്‍ വേറെ താഴിട്ട് പൂട്ടി. രാത്രിയും പകലും അവിടുത്തെ ജനങ്ങള്‍ ഓഫീസിനു കാവലിരുന്നു. ഓഫീസ് മാറ്റം പൂര്‍ണമായും തടസ്സപ്പെട്ടു. സമരം ശക്തമായി തുടര്‍ന്നു. സംഭവം ആകെ വിവാദമാകുകയും തൃശൂരില്‍ ഒരുമനയൂര്‍ വിഭാഗം കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ബികെസി തങ്ങളും സെക്രട്ടറി കെ. കെ. തോമസും തൃശൂരില്‍ കേസിനു ഹാജരായി. തൃശൂരില്‍ കേസ് പരാജയപ്പെട്ടതോടെ എറണാങ്കുളത്ത് ഒരുമനയൂര്‍ വിഭാഗം കേസ് ഫയല്‍ ചെയ്തു. അവിടെയും വിജയം പഞ്ചായത്ത് ബോര്‍ഡിനായിരുന്നു. പഞ്ചായത്ത് ആസ്ഥാന മാറ്റത്തിനെതിരെ ഒരുമനയൂര്‍ വിഭാഗം സ്റ്റേ വാങ്ങിയിരുന്നു. അത് വെക്കേറ്റ് ചെയ്യാന്‍ പഞ്ചായത്തിനു കഴിഞ്ഞു. എങ്കിലും പഞ്ചായത്ത് വകുപ്പില്‍ നിന്നും അനുമതി കിട്ടാതെ ഓഫീസ് ഷിഫ്റ്റിങ് പൂര്‍ണ്ണമാക്കാന്‍ കഴിയുമായിരുന്നില്ല. ബികെസി തങ്ങള്‍, പി സി ഹമീദ് ഹാജി, പികെ മൊയ്തുണ്ണിഹാജി എന്നിവരുടെ നേതൃത്വത്തില്‍ അനുമതി ലഭ്യമാക്കുന്നതിനായി പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ അര്‍ദ്ധരാത്രി പഞ്ചായത്ത് ഓഫീസില്‍നിന്നും കുറെ ഫയലുകള്‍ ഒളിച്ചുകടത്തി വഞ്ചിയില്‍ കനോലികനാല്‍ വഴി ചാവാക്കാട്ടെത്തിച്ച് അവിടെനിന്നും വട്ടേക്കാട്ടെ പുതിയ ഓഫീസില്‍ എത്തിച്ചിരുന്നു. പത്മകുമാര്‍ ഐ എ എസ് ആയിരുന്നു അന്നത്തെ പഞ്ചായത്ത് ഡയറക്ടര്‍. വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നതിനാലാണ് അദ്ദേഹം ഓഫീസ് മാറ്റത്തിന് എതിര് നിന്നിരുന്നത്. വിമോചന സമരത്തെ തുടര്‍ന്ന് ഇ എം എസ് മന്ത്രിസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം നിലനിന്നിരുന്ന സമയമായിരുന്നു. പി കെ അബ്ദുല്‍ ഖാദര്‍ എന്ന ഒരു ഐ എ എസ് ഓഫീസര്‍ അന്ന് തിരുവനന്തപുരത്തുണ്ടായിരുന്നു. ഇദ്ദേഹവും മേല്‍ പറഞ്ഞ പഞ്ചായത്ത് ഡയറക്ടര്‍ പത്മകുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ബികെസി തങ്ങളും പികെ മൊയ്തുണ്ണിഹാജിയും തിരുവനന്തപുരത്ത് പോയി അബ്ദുല്‍ ഖാദറുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും അദ്ദേഹം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ ഓഫീസ് മാറ്റത്തിന് പത്മകുമാര്‍ സമ്മതിക്കുകയും ചെയ്തു. ഓര്‍ഡര്‍ കൈപ്പറ്റുന്നതിന്നായി മൊയ്തുണ്ണിഹാജിയെ തിരുവനന്തപുരത്ത് നിര്‍ത്തി ബികെസി തങ്ങള്‍ മടങ്ങി. രണ്ടു ദിവസം കൊണ്ട് മൊയ്തുണ്ണിഹാജി ഓര്‍ഡറുമായി തിരിച്ചെത്തുകയും കനത്ത പോലീസ് കാവലോടെ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് വട്ടേക്കാട്ടേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ പ്രശ്നങ്ങള്‍ ഇതോടെ തീര്‍ന്നില്ല. ഓഫീസ് മാറ്റിയതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന നന്ദക്ക് ഭീമഹരജി സമര്‍പ്പിക്കപ്പെട്ടു. കേന്ദ്രം കേരള ഗവണ്മെന്‍റിനോട് വിശദീകരണം ആവശ്യപ്പെടുകയും ഒരു വാര്‍ഡില്‍നിന്നും മറ്റൊരു വാര്‍ഡിലേക്ക് ഓഫീസ് മാറ്റുന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കുകയും ചെയ്തു. അതോടെ വിഷയം തല്‍കാലം കെട്ടടങ്ങി. എങ്കിലും രണ്ടു പ്രദേശങ്ങളിലേയും ജനങ്ങള്‍ വ്യക്തമായി ചേരി തിരിഞ്ഞിരുന്നു. ജനമനസ്സുകളില്‍ പ്രശ്നം നീറിപുകഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ പ്രസിഡന്‍റ് ബികെസി തങ്ങള്‍ക്കു നേരെ വധശ്രമവുമുണ്ടായി. ഒരുമനയൂര്‍ ഭാഗത്ത് കേവലം ഖാദര്‍ ചെയര്‍മാനും കുഞ്ഞാവുട്ടി കണ്‍വീനറുമായി ഓഫീസ് മാറ്റുന്നതിനെതിരെ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കടപ്പുറത്ത് കെ എം ഖാദര്‍ കണ്‍വീനറായി കമ്മറ്റിയും പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ഇ എം എസിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. അഹമ്മദ് കുരിക്കളായിരുന്നു തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി. കുരിക്കള്‍ ബികെസി തങ്ങളെയും മറ്റു നേതാക്കളെയും തലശ്ശേരിയിലേക്ക് വിളിപ്പിച്ചു. രണ്ടു പ്രദേശങ്ങള്‍ തമ്മിലുള്ള പ്രശ്നം ഉടനെ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ഇ എം എസിന് ഇതില്‍ പ്രത്യേക താല്പര്യമുണ്ടെന്ന് അറീക്കുകയും ചെയ്തു. രണ്ട് പഞ്ചായത്തായി വിഭജിക്കലാണ് നല്ലതെന്ന് സൂചനയും നല്‍കി. പിന്നീട് മുസ്ലിം ലീഗ് നേതാവ് ചെറിയ മമ്മുകേയിയെയും കമ്മ്യൂണിസ്റ്റ് നേതാവ് അഴിക്കോടന്‍ രാഘവനെയും ഒരുമനയൂരിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിന് രണ്ടു പഞ്ചായത്തുകളായി വിഭജിക്കലാണ് മാര്‍ഗ്ഗമെന്ന് മനസ്സിലാക്കി ഒരുമനയൂര്‍ പഞ്ചായത്തിനെ കടപ്പുറം-ഒരുമനയൂര്‍ എന്നിങ്ങനെ രണ്ട് പഞ്ചായത്തായി പുനര്‍ നിര്‍ണയിച്ചു. അങ്ങനെ 1967ല്‍ കടപ്പുറം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. അന്ന് പി കെ മൊയ്തുണ്ണിഹാജി സ്വന്തമായി നല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിലാണ് ദീര്‍ഘകാലം (2003 ജനുവരി വരെ) പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചത്. പിന്നീട് അഞ്ചങ്ങാടിയിലെ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റായി ബികെസി തങ്ങള്‍ പതിനാറര വര്‍ഷം നാടിനു സേവനം ചെയ്തു. നിരവധി പ്രക്ഷോഭങ്ങളുടെയും ത്യാഗങ്ങളുടെയും സങ്കര്‍ഷങ്ങളുടെയും പരിണിതഫലമായിട്ടാണ് കടപ്പുറം പഞ്ചായത്ത് രൂപം കൊണ്ടത്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനവധി വ്യക്തികളുടെ പരിശ്രമങ്ങള്‍ പഞ്ചായത്തിന്‍റെ രൂപീകരണത്തിനും പുരോഗതിക്കും സഹായകമായിട്ടുണ്ട്. .കൂടുതല്‍ അറിയുന്നവര്‍ അറീക്കുക കടപ്പുറം - 2010 തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ ചാവക്കാട് ബ്ളോക്കിലാണ് കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1964 ജനുവരി ഒന്നിന് രൂപീകൃതമായ പഞ്ചായത്തിന് 9.63 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. 12,959 സ്ത്രീകളും, 10,899 പുരുഷന്‍മാരുമടങ്ങുന്ന 23,858-ഓളം വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 89% മാണ്. ഭൂപ്രകൃതിയനുസരിച്ച് തീരദേശ മേഖലയില്‍ വരുന്ന പഞ്ചായത്തിലെ പ്രധാന വിളകള്‍ തെങ്ങും, കവുങ്ങുമാണ്. മത്തിക്കായലും, മുല്ലപ്പുഴയുമാണ് പഞ്ചായത്തിലെ പ്രധാന ജലാശയങ്ങള്‍. പഞ്ചായത്തിന്റെ മറ്റു പലവിധ ജലസ്രോതസ്സുകളില്‍ 2 കുളങ്ങളും 30 പൊതുകിണറുകളും ഉള്‍പ്പെടുന്നു. പ്രദേശത്ത് അര ഏക്കറോളം വിസ്തൃതിയില്‍ കണ്ടല്‍ വനങ്ങളുണ്ട്. രാത്രികാല ഗതാഗതം സുഗമമാക്കുന്നതിന് 716 വഴിവിളക്കുകളും കുടിവെള്ള വിതരണത്തിന് 545 പൊതു കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ബീച്ചുകളും കായല്‍ തീരങ്ങളുമുള്‍പ്പെടെ, വിനോദ സഞ്ചാര മേഖലയ്ക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. മുനക്കക്കടവ് അഴിമുഖം, ചേറ്റുവ ലൈറ്റ് ഹൌസ് എന്നിവിടങ്ങള്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. പഞ്ചായത്തില്‍ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം യഥാക്രമം നെടുമ്പാശ്ശേരി, ഗുരുവായൂര്‍, കൊച്ചി എന്നിവയാണ്. പരിസരപ്രദേശത്തുള്ള പ്രധാന ബസ്സ്റ്റാന്‍ഡ് ചാവക്കാടാണ്. മുനക്കക്കടവ്, ചേറ്റുവ, കാരോകടവ,് മൂന്നാംകല്ല് കടവ് എന്നിവയാണ് പ്രധാന ജലഗതാഗതകേന്ദ്രങ്ങള്‍. അഴിമുഖം-ബ്ളാങ്ങാട്, മൂന്നാംകല്ല്-അഞ്ചങ്ങാടി, ചാവക്കാട്-അടിതിരുത്തി തുടങ്ങിയ പാതകളാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രാധാന പാതകള്‍. കറുകമാട് പാലം, മൂന്നാം കല്ല് പാലം, വില്യംസ് പാലം, കാരോകടവ് പാലം, തൊട്ടാപ്പ് പാലം മുതലായ പാലങ്ങളാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. കയര്‍, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട പരമ്പരാഗത വ്യവസായമാണ് പഞ്ചായത്തില്‍ പ്രധാനമായി ഉള്ളത്. ഇവയെ കൂടാതെ കൊപ്ര വ്യവസായം, ഫ്ളോര്‍ മില്ലുകള്‍ തുടങ്ങിയുള്ള ചെറുകിട വ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മുനക്കക്കടവ് ഹിന്ദുസ്ഥാന്‍ പെട്രോളിയം വക ബങ്കും വട്ടേക്കാട് ഭാരത് ഗ്യാസുമാണ് പ്രദേശത്ത് ഇന്ധനം, പാചക വാതകം എന്നിവയുടെ വിതരണം നടത്തുന്നത്. 9 റേഷന്‍ കടകളും ഒരു നീതി സ്റ്റോറുമടക്കം 10 പൊതു വിതരണ കേന്ദ്രങ്ങളാണ് പഞ്ചായത്തിലുള്ളത്. അഞ്ചങ്ങാടി, പുതിയങ്ങാടി, വട്ടേകാട്, മുനക്കക്കടവ്, തൊട്ടാപ്പ് എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യയുടെ ഭൂരിപക്ഷം മുസ്ളീങ്ങളായതിനാല്‍ ഇവിടെയുള്ള ആരാധനാലയങ്ങളിലധികവും മുസ്ളീം പള്ളികളാണ്. 12 ജുമാ അത്ത് പള്ളികളും 18 ചെറു പള്ളികളും ചെറുതും വലുതുമായ 15 ക്ഷേത്രങ്ങളും പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്തിലെ ആദ്യത്തെ മുസ്ലിം പള്ളി ബ്ളാങ്ങാട് ചേര്‍ക്കല്‍ പള്ളിയാണ്. കറുകമാട് ജുമാ മസ്ജിദ്, അടിതിരുത്തി ജുമാ മസ്ജിദ,് വട്ടേക്കാട് ജുമാ മസ്ജിദ്, മുഹ്യിദ്ധീന്‍ ജുമാ മസ്ജിദ് തുടങ്ങിയ പള്ളികളും മാട്ടുമ്മല്‍ ക്ഷേത്രം, ശ്രീ കരിങ്കാളി ഭഗവതി ക്ഷേത്രം, ബ്ളാങ്ങാട് വൈലി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുമാണ് പ്രധാന ആരാധനാലയങ്ങള്‍. വട്ടേക്കാട് ചന്ദനകുടം നേര്‍ച്ച, കോളനി ചന്ദനകുടം നേര്‍ച്ച, മാട്ടുമ്മല്‍ വേല, ഉപ്പാപ്പ പള്ളി ഉറൂസ്, ബ്ളാങ്ങാട് ക്ഷേത്ര ഉത്സവം തുടങ്ങി നിരവധി ഉത്സവപരിപാടികള്‍ പഞ്ചായത്തില്‍ വര്‍ഷം തോറും നടന്നു വരുന്നു. ചിത്രകാരനായ യൂസഫ് അറക്കല്‍ ഈ പ്രദേശത്ത് നിന്നുള്ള പ്രശസ്തനായ വ്യക്തികളില്‍ ഒരാളാണ്. യുവജന സംഘം ഗ്രാമീണ വായനശാല, തൊട്ടാപ്പ് കളിയരങ്ങ്, അഞ്ചങ്ങാടി ഗ്രാമവേദി, ഇരട്ടപ്പുഴ സ്പോര്‍ട്സ് ക്ളബ് തുടങ്ങിയവയാണ് പഞ്ചായത്തിലെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങള്‍. കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ നിലവിലുള്ള പ്രധാന സ്ഥാപനം. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ തൊട്ടാപ്പ്, വട്ടേക്കാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. അഞ്ചങ്ങാടിയില്‍ ഒരു വെറ്റിനറി ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി പത്തോളം സ്ക്കൂളുകളാണ് പഞ്ചായത്തിന്റെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ജി.വി.എച്ച്.എസ് കടപ്പുറം, ജി.എഫ്.യു.പി.സ്ക്കൂള്‍ പുതിയങ്ങാടി, എ.എം.എല്‍.പി. സ്ക്കൂള്‍ കറുകമാട് തുടങ്ങിയവയാണ് പ്രധാന സ്ക്കൂളുകള്‍. പഞ്ചായത്തിന്റെ ബാങ്കിംഗ് മേഖലയില്‍ ദേശസാല്‍കൃത ബാങ്കായ അഞ്ചങ്ങാടി എസ്.ബി.ഐ ഉള്‍പ്പെടെ നാല് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്ക്, വട്ടേക്കാട് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഒരുമനയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍. പൊതുപരിപാടികള്‍, വിവാഹം എന്നിവ നടത്തുന്നതിന് പ്രദേശവാസികള്‍ ആശ്രയിക്കുന്നത് അഞ്ചങ്ങാടി ബി.കെ.സി തങ്ങള്‍ സ്മാരക കമ്മ്യൂണിറ്റി ഹാളിനേയും, തൊട്ടാപ്പ് റോയല്‍ ബീച്ച് ഹാളിനേയുമാണ്. വാര്‍ത്താവിനിമയ സ്ഥാപനങ്ങളായ ടെലിഫോണ്‍ എക്സ്ചേഞ്ചും പോസ്റ്റ് ഓഫീസും സ്ഥിതി ചെയ്യുന്നത് കടപ്പുറത്താണ്. പോസ്റ്റ് ഓഫീസിന് അഞ്ചങ്ങാടി, വട്ടേക്കാട്, ബ്ളാങ്ങാട് എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. പഞ്ചായത്തിലെ കൃഷിഭവന്‍, മത്സ്യഭവന്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് അഞ്ചങ്ങാടിയിലാണ്. പൊതുവിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക ആമുഖം ഇവിടെ ക്ലിക്ക് ചെയ്യുക സാമൂഹ്യ-സാംസ്കാരിക ചരിത്രം ഇവിടെ ക്ലിക്ക് ചെയ്യുക വിവരണം ഇവിടെ ക്ലിക്ക് ചെയ്യുക ഭൂപടം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക തെരഞ്ഞെടുപ്പു വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ ഇവിടെ ക്ലിക്ക് ചെയ്യുക മുന്‍ പ്രസിഡന്റ് മാര്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഔദ്യോഗിക വിഭാഗം ഇവിടെ ക്ലിക്ക് ചെയ്യുക പഞ്ചായത്ത് നല്‍കുന്ന സേവനങ്ങള് ‍ഇവിടെ ക്ലിക്ക് ചെയ്യുക ഫ്രണ്ട് ഓഫീസ് സംവിധാനം ‍ഇവിടെ ക്ലിക്ക് ചെയ്യുക പരാതിപരിഹാര വിഭാഗം തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍, ചാവക്കാട് ബ്ളോക്കിലാണ് കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടപ്പുറം വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിന് 9.63 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് കനോലികനാലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും, തെക്കുഭാഗത്ത് ചേറ്റുവപുഴയും, വടക്കുഭാഗത്ത് ചാവക്കാട് മുനിസിപ്പാലിറ്റിയുമാണ്. പുരാതനകാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും അറബിനാടുകളില്‍ നിന്നും പായ്ക്കപ്പലുകളും ഉരുകളും വന്ന് ഈ പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയായ ചേറ്റുവ അഴിമുഖം കടന്ന് ഈ പഞ്ചായത്തിലെ കായല്‍ത്തീരങ്ങളില്‍ പാണ്ടികശാലകള്‍ കെട്ടി നാണ്യവിളകള്‍ കയറ്റിക്കൊണ്ടുപോവുകയും വിപണനം നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അഞ്ചങ്ങാടിയില്‍ ബ്രിട്ടീഷുകാരനായ ബ്രണ്ണന്‍ സായ്പ് വ്യാപാരസ്ഥാപനം നടത്തിയതായും രേഖകളുണ്ട്. പായ്ക്കപ്പലുകള്‍ക്കും ഉരുകള്‍ക്കും ഗതാഗതം നടത്തുന്നതിന് സഹായമാകുന്നതിനും ചേറ്റുവ അഴിയുടെ സ്ഥാന നിര്‍ണ്ണയത്തിനുമായി ഈ പഞ്ചായത്തില്‍ ഒരു കൂറ്റന്‍ കൊടിമരം ഉണ്ടായിരുന്നത് പ്രസിദ്ധമാണ്. ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയില്‍ 1947-നു ശേഷമുള്ള കാലഘട്ടത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കടല്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന മണല്‍കുന്നുകളും, താഴ്ന്ന സമതലപ്രദേശവും, അല്പം ഉയര്‍ന്ന് കായലിനോട് ചേര്‍ന്നുകിടക്കുന്ന കളിമണ്‍പ്രദേശവുമാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയില്‍ കൂടുതലായുള്ളത്. ബ്രിട്ടീഷ് മലബാര്‍ ജില്ലയിലെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്തിരുന്ന പൊന്നാനി താലൂക്കില്‍ ചാവക്കാട് ഫര്‍ക്കയിലെ ഒരംശമായിരുന്നു മുന്‍കാലത്ത് കടപ്പുറം. 12 ജുമാഅത്ത് പള്ളികളും 18 ചെറുപള്ളികളും ചെറുതും വലുതുമായ 15 ക്ഷേത്രങ്ങളും ഈ പഞ്ചായത്തില്‍ ഉണ്ട്. ഇരട്ടപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന മൊഹിയദ്ദീന്‍ പള്ളിയില്‍ കൊല്ലംതോറും നടത്തിവരാറുള്ള നേര്‍ച്ച വഴിപാട് മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമെന്നാണം ഒരു ഹിന്ദുകുടുംബക്കാരാണ് നടത്തിവരാറുള്ളത്. ഈ പഞ്ചായത്തിലെ ആദ്യത്തെ മുസ്ലിം പള്ളി ബ്ളാങ്ങാട് ചേര്‍ക്കല്‍ പള്ളിയാണ്. വിവാദങ്ങള്‍ നിറഞ്ഞ കടപ്പുറം പഞ്ചായത്തുരൂപീകരണം നീണ്ടകാലത്തെ പരിശ്രമത്തിന്റെയും വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും അനന്തരഫലമാണ്. ക്രമസമാധാനപ്രശ്നവും നിയമകുരുക്കുകളും അതിജീവിച്ച് പഞ്ചായത്ത് രേഖകളൊക്കെ വഞ്ചിയിലാക്കി പോലീസ് കാവലോടെ കടത്തികൊണ്ടുവന്ന ചരിത്രം ഈ പഞ്ചായത്തിന്റെ മാത്രം സവിശേഷതയാണ്. പഞ്ചായത്ത് ആസ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലനിന്ന വിവാദമാണ് ഒരുമനയൂര്‍ പഞ്ചായത്ത് വിഭജനത്തിലേക്കും അതുവഴി കടപ്പുറം പഞ്ചായത്ത് രൂപീകരണത്തിലേക്കും നയിച്ചത്. ബഹുമാന്യനായ ബി കെ സി തങ്ങളുള്‍പ്പെടെയുള്ളവരില്‍നിന്നും ലഭ്യമായ ചരിത്ര വിവരങ്ങളെ അടിസ്ഥാനമാക്കിയാണിത് തയ്യാറാക്കിയിട്ടുള്ളത്. ഈ വിവരണത്തിലെന്തെങ്കിലും പോരായ്മകളൊ മറ്റൊ കണ്ടെത്തുന്നവര്‍ ഈ സൈറ്റിന്‍റെ അഡ്മിനിസ്ട്രേറ്ററെsakkaf@vattekkad.comവിവരമറിയിക്കണമെന്നഭ്യര്‍ഥിക്കുന്നു. 1962ല്‍ കേരളമാകെ പഞ്ചായത്തുകള്‍ രൂപീകരിക്കപ്പെട്ടു. കടപ്പുറം പ്രദേശവും ഒരുമനയൂരും ചേര്‍ന്ന് ഒരുമനയൂര്‍ പഞ്ചായത്താണ് ആദ്യം നിലവില്‍ വന്നത്. പഞ്ചായത്തില്‍ 9 വാര്‍ഡുകളുണ്ടായിരുന്നു. രണ്ടര വാര്‍ഡുകള്‍ ഒരുമനയൂരിലും ആറര വാര്‍ഡുകള്‍ കടപ്പുറത്തുമായിരുന്നു. ഇതില്‍ മുത്തമ്മാവു വാര്‍ഡ് ദ്വയാംഗ മണ്ഡലമായിരുന്നു. ഇവിടെ പട്ടികജാതികൂടി സംവരണമായിരുന്നു. 1962-63ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. മുസ്ലിം ലീഗ്, കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയായിരുന്നു പ്രധാന രാഷ്ട്രീയ കക്ഷികള്‍. ഓരോ കക്ഷിയും ഒറ്റക്കായായിരുന്നു മത്സരിച്ചിരുന്നത്. മുസ്ലിം ലീഗ് 3, കോണ്‍ഗ്രസ്സ് 3, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1, മുസ്ലിം ലീഗ് പിന്തുണച്ച സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. സ്വതന്ത്രന്‍റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്തുണയോടെ മുസ്ലിം ലീഗ് അധികാരത്തിലേറി. ബികെസി തങ്ങള്‍ പ്രസിഡന്‍റായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം പി ആര്‍ മൊയ്തു വൈസ് പ്രസിഡന്‍റായും ചുമതലയേറ്റു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലീഗിനു പിന്തുണ നല്‍കുകയായിരുന്നു. ഇലക്ഷനു ശേഷം ഒരു വനിതയെ കൂടി ഭരണസമിതിയിലേക്ക് നോമിനേറ്റു ചെയ്യുകയുണ്ടായി. ഒരു വോട്ടിനു വിജയിച്ച ലീഗ് സ്വതന്ത്രനെതിരെ എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പാലില്‍ കൃഷ്ണന്‍കുട്ടി കേസ്കൊടുത്തെങ്കിലും കേസില്‍ മടപ്പേന്‍ അബൂബക്കര്‍ വിജയിക്കുകയായിരുന്നു. മുത്തമ്മാവു സെന്‍ററിലെ ഒരു വാടക വീട്ടിലായിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെയിരിക്കെ അന്നത്തെ പഞ്ചായത്ത് ഡയറക്ടര്‍ സി കേശവന്‍ നായരുടെ സര്‍ക്കുലര്‍ വന്നു. എല്ലാ പഞ്ചാ‍യത്തുകളും സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വന്തമായി പത്തുസെന്‍റ് സ്ഥലമെടുക്കണമെന്നും കെട്ടിടനിര്‍മ്മാണം ഗവണ്മെന്‍റ് ഏറ്റെടുക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ പഞ്ചായത്ത് ഓഫീസ് നിര്‍മ്മിക്കുന്നതിന്നായി സ്ഥലത്തിനായി അന്വേഷണമാരംഭിക്കുകയും മുത്തമ്മാവിനു പടിഞ്ഞാറ് കാരേകടവില്‍ ഒരു വ്യക്തി സ്ഥലം നല്‍കാമെന്ന് ആദ്യം സമ്മതിക്കുകയും പിന്നീട് പിന്മാറുകയുമുണ്ടായി. ഏറെ ശ്രമിച്ചിട്ടും ഒരുമനയൂര്‍ ഭാഗത്ത്കെട്ടിടത്തിനനുയോജ്യമായ സ്ഥലം ലഭിക്കാതെ വന്നതിനെതുടര്‍ന്ന് വട്ടേക്കാട് മൊയ്തുണ്ണിഹാജി സ്വന്തമായി സ്ഥലമനുവദിക്കാമെന്ന് വാഗ്ദാനം നല്‍കുകയും പഞ്ചായത്ത് ബോര്‍ഡ് യോഗം ചേര്‍ന്ന് ആസ്ഥാനം വട്ടേക്കാട്ടേക്ക് മാറ്റാന്‍ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വട്ടേക്കാട്ടുള്ള പി.കെ. മമ്മുസാഹിബിന്‍റെ കെട്ടിടത്തിലേക്ക് ഫയലുകളും മറ്റും നീക്കാന്‍ തുടങ്ങി. ഇതോടെ ഒരുമനയൂര്‍ പ്രദേശത്ത് പ്രതിഷേധം തുടങ്ങി. കേവലം ഖാദര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പഞ്ചായത്ത് ഓഫീസ് മാറ്റുന്നതിനെതിരെ രംഗത്തുവന്നു. പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും വ്യാപകമായി. പഞ്ചായത്ത് ഓഫീസ് ഒരു മനയൂരിലെ ജനങ്ങള്‍ വേറെ താഴിട്ട് പൂട്ടി. രാത്രിയും പകലും അവിടുത്തെ ജനങ്ങള്‍ ഓഫീസിനു കാവലിരുന്നു. ഓഫീസ് മാറ്റം പൂര്‍ണമായും തടസ്സപ്പെട്ടു. സമരം ശക്തമായി തുടര്‍ന്നു. സംഭവം ആകെ വിവാദമാകുകയും തൃശൂരില്‍ ഒരുമനയൂര്‍ വിഭാഗം കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ബികെസി തങ്ങളും സെക്രട്ടറി കെ. കെ. തോമസും തൃശൂരില്‍ കേസിനു ഹാജരായി. തൃശൂരില്‍ കേസ് പരാജയപ്പെട്ടതോടെ എറണാങ്കുളത്ത് ഒരുമനയൂര്‍ വിഭാഗം കേസ് ഫയല്‍ ചെയ്തു. അവിടെയും വിജയം പഞ്ചായത്ത് ബോര്‍ഡിനായിരുന്നു. പഞ്ചായത്ത് ആസ്ഥാന മാറ്റത്തിനെതിരെ ഒരുമനയൂര്‍ വിഭാഗം സ്റ്റേ വാങ്ങിയിരുന്നു. അത് വെക്കേറ്റ് ചെയ്യാന്‍ പഞ്ചായത്തിനു കഴിഞ്ഞു. എങ്കിലും പഞ്ചായത്ത് വകുപ്പില്‍ നിന്നും അനുമതി കിട്ടാതെ ഓഫീസ് ഷിഫ്റ്റിങ് പൂര്‍ണ്ണമാക്കാന്‍ കഴിയുമായിരുന്നില്ല. ബികെസി തങ്ങള്‍, പി സി ഹമീദ് ഹാജി, പികെ മൊയ്തുണ്ണിഹാജി എന്നിവരുടെ നേതൃത്വത്തില്‍ അനുമതി ലഭ്യമാക്കുന്നതിനായി പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ അര്‍ദ്ധരാത്രി പഞ്ചായത്ത് ഓഫീസില്‍നിന്നും കുറെ ഫയലുകള്‍ ഒളിച്ചുകടത്തി വഞ്ചിയില്‍ കനോലികനാല്‍ വഴി ചാവാക്കാട്ടെത്തിച്ച് അവിടെനിന്നും വട്ടേക്കാട്ടെ പുതിയ ഓഫീസില്‍ എത്തിച്ചിരുന്നു. പത്മകുമാര്‍ ഐ എ എസ് ആയിരുന്നു അന്നത്തെ പഞ്ചായത്ത് ഡയറക്ടര്‍. വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നതിനാലാണ് അദ്ദേഹം ഓഫീസ് മാറ്റത്തിന് എതിര് നിന്നിരുന്നത്. വിമോചന സമരത്തെ തുടര്‍ന്ന് ഇ എം എസ് മന്ത്രിസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം നിലനിന്നിരുന്ന സമയമായിരുന്നു. പി കെ അബ്ദുല്‍ ഖാദര്‍ എന്ന ഒരു ഐ എ എസ് ഓഫീസര്‍ അന്ന് തിരുവനന്തപുരത്തുണ്ടായിരുന്നു. ഇദ്ദേഹവും മേല്‍ പറഞ്ഞ പഞ്ചായത്ത് ഡയറക്ടര്‍ പത്മകുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ബികെസി തങ്ങളും പികെ മൊയ്തുണ്ണിഹാജിയും തിരുവനന്തപുരത്ത് പോയി അബ്ദുല്‍ ഖാദറുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും അദ്ദേഹം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ ഓഫീസ് മാറ്റത്തിന് പത്മകുമാര്‍ സമ്മതിക്കുകയും ചെയ്തു. ഓര്‍ഡര്‍ കൈപ്പറ്റുന്നതിന്നായി മൊയ്തുണ്ണിഹാജിയെ തിരുവനന്തപുരത്ത് നിര്‍ത്തി ബികെസി തങ്ങള്‍ മടങ്ങി. രണ്ടു ദിവസം കൊണ്ട് മൊയ്തുണ്ണിഹാജി ഓര്‍ഡറുമായി തിരിച്ചെത്തുകയും കനത്ത പോലീസ് കാവലോടെ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് വട്ടേക്കാട്ടേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ പ്രശ്നങ്ങള്‍ ഇതോടെ തീര്‍ന്നില്ല. ഓഫീസ് മാറ്റിയതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന നന്ദക്ക് ഭീമഹരജി സമര്‍പ്പിക്കപ്പെട്ടു. കേന്ദ്രം കേരള ഗവണ്മെന്‍റിനോട് വിശദീകരണം ആവശ്യപ്പെടുകയും ഒരു വാര്‍ഡില്‍നിന്നും മറ്റൊരു വാര്‍ഡിലേക്ക് ഓഫീസ് മാറ്റുന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കുകയും ചെയ്തു. അതോടെ വിഷയം തല്‍കാലം കെട്ടടങ്ങി. എങ്കിലും രണ്ടു പ്രദേശങ്ങളിലേയും ജനങ്ങള്‍ വ്യക്തമായി ചേരി തിരിഞ്ഞിരുന്നു. ജനമനസ്സുകളില്‍ പ്രശ്നം നീറിപുകഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ പ്രസിഡന്‍റ് ബികെസി തങ്ങള്‍ക്കു നേരെ വധശ്രമവുമുണ്ടായി. ഒരുമനയൂര്‍ ഭാഗത്ത് കേവലം ഖാദര്‍ ചെയര്‍മാനും കുഞ്ഞാവുട്ടി കണ്‍വീനറുമായി ഓഫീസ് മാറ്റുന്നതിനെതിരെ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കടപ്പുറത്ത് കെ എം ഖാദര്‍ കണ്‍വീനറായി കമ്മറ്റിയും പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ഇ എം എസിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. അഹമ്മദ് കുരിക്കളായിരുന്നു തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി. കുരിക്കള്‍ ബികെസി തങ്ങളെയും മറ്റു നേതാക്കളെയും തലശ്ശേരിയിലേക്ക് വിളിപ്പിച്ചു. രണ്ടു പ്രദേശങ്ങള്‍ തമ്മിലുള്ള പ്രശ്നം ഉടനെ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ഇ എം എസിന് ഇതില്‍ പ്രത്യേക താല്പര്യമുണ്ടെന്ന് അറീക്കുകയും ചെയ്തു. രണ്ട് പഞ്ചായത്തായി വിഭജിക്കലാണ് നല്ലതെന്ന് സൂചനയും നല്‍കി. പിന്നീട് മുസ്ലിം ലീഗ് നേതാവ് ചെറിയ മമ്മുകേയിയെയും കമ്മ്യൂണിസ്റ്റ് നേതാവ് അഴിക്കോടന്‍ രാഘവനെയും ഒരുമനയൂരിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിന് രണ്ടു പഞ്ചായത്തുകളായി വിഭജിക്കലാണ് മാര്‍ഗ്ഗമെന്ന് മനസ്സിലാക്കി ഒരുമനയൂര്‍ പഞ്ചായത്തിനെ കടപ്പുറം-ഒരുമനയൂര്‍ എന്നിങ്ങനെ രണ്ട് പഞ്ചായത്തായി പുനര്‍ നിര്‍ണയിച്ചു. അങ്ങനെ 1967ല്‍ കടപ്പുറം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. അന്ന് പി കെ മൊയ്തുണ്ണിഹാജി സ്വന്തമായി നല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിലാണ് ദീര്‍ഘകാലം (2003 ജനുവരി വരെ) പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചത്. പിന്നീട് അഞ്ചങ്ങാടിയിലെ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റായി ബികെസി തങ്ങള്‍ പതിനാറര വര്‍ഷം നാടിനു സേവനം ചെയ്തു. നിരവധി പ്രക്ഷോഭങ്ങളുടെയും ത്യാഗങ്ങളുടെയും സങ്കര്‍ഷങ്ങളുടെയും പരിണിതഫലമായിട്ടാണ് കടപ്പുറം പഞ്ചായത്ത് രൂപം കൊണ്ടത്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരു മായ അനവധി വ്യക്തികളുടെ പരിശ്രമങ്ങള്‍ പഞ്ചായത്തിന്‍റെ രൂപീകരണത്തിനും പുരോഗതിക്കും സഹായകമായിട്ടുണ്ട്. .കൂടുതല്‍ അറിയുന്നവര്‍ അറീക്കുക 

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍