വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130212

നേര്‍ച്ച - പൊതുജന ശ്രദ്ധക്ക്‌ചാവക്കാട്:

 മണത്തല നേര്‍ച്ച വിവിധ സംഘടനകള്‍ ചിലവഴിച്ചത് ആറ് കോടിയിലധികം. രണ്ടുദിവസം നീണ്ടുനിന്ന മണത്തല ചന്ദനകുടം നേര്‍ച്ചക്ക് 35ല്‍ പരം കാഴ്ചകളാണ് ചെറുതും വലുതുമായി നടന്നത്. ഓരോ കാഴ്ചക്കും ചിലവ് 2 ലക്ഷം മുതല്‍ 15 ലക്ഷംവരെ. പന്ത്രണ്ട് മണിക്കൂറിലധികം ഓരോകാഴ്ചയും നീണ്ടുനിന്നു. തീരദേശത്തെ ഏറ്റവും കുടുതല്‍ നിര്‍ദ്ധനരും പാവപ്പെട്ടവരും തിങ്ങി താമസിക്കുന്ന ഒരുസ്ഥലത്താണ് ചന്ദനക്കുടം നേര്‍ച്ചയുടെ പേരില്‍ കോടികളുടെ ധൂര്‍ത്തും ആര്‍ഭാഡവും കൊണ്ടാടിയത്‌. നേര്‍ച്ച ദിവസങ്ങളില്‍ സമീപത്തെ ബാറുകളില്‍ നടന്നത് ലക്ഷക്കണക്കിനു രൂപയുടെ ബിസിനസാണ്. ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത നൂറുകണക്കിനു പട്ടിണി പാവങ്ങള്‍ തിങ്ങി പാര്‍ക്കുന്നപ്രദേശത്ത് മത്‌സ്യതൊഴിലാളികളും ബീഡിതൊഴിലാളികളും കൂലി വേലക്കാരും ജീവിതം തള്ളി നീക്കാന്‍ പ്രയാസപ്പെടുകയാണ്. വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍, ക്യാന്‍സര്‍, വ്യക്കസംബന്ധമായ മാരക അസുഖങ്ങള്‍ മൂലം പ്രയാസപ്പെടുന്ന അനേകം രോഗികള്‍, ഇവരുടെ രോദനങ്ങള്‍ക്കും മുകളിലാണ് നേര്‍ച്ചയുടെ വാദ്യമേളങ്ങളെന്ന്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍. ദേശീയ പാതയിലും ചാവക്കാട്‌ നഗരത്തിലും ഗതാഗത തടസം മൂലം ആയിരങ്ങളാണ് വലഞ്ഞത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ദേശീയപാത 17 മണത്തല വഴിയാണ് കടന്നു പോകുന്നത്. മുഴുവന്‍ നിയമങ്ങളും കാറ്റില്‍ പറത്തി പൊലീസിനെ നോക്കുകുത്തിയാക്കിയാണ് മണികൂറുകളോളം ഗതാഗതം തടസപ്പെടുത്തിയത്. കണ്ടൈനറുകള്‍ അടക്കമുള്ള നിരവധിവാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. മറ്റു ക്ഷേത്രോത്സവങ്ങള്‍ക്ക് വിശ്വാസപരമായ ചിട്ടകളും സമയക്രമവും എഴുന്നെള്ളിപ്പുകള്‍ക്കുള്ളപ്പോള്‍ നേര്‍ച്ച എന്ന പേരിലെ ഈ പേക്കൂത്തുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. വാദ്യ മേളക്കാരെയും, ആനകളെയും സംബന്ധിച്ച് പന്ത്രണ്ട് മണിക്കൂറിലധികമുള്ള ഈ ഇടപാട് പീഡനമാണ്. ശബ്ദ മലിനീകരണം അതിന്റെ പാരമ്യതയിലെത്തുന്നതാണ് നേര്‍ച്ചയിലെ കാഴ്ചക്കൊട്ടുകള്‍. കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ വറൈറ്റിയുടെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. അര്‍ദ്ധനാരികളുടെ ഡാന്‍സ്‌ നല്‍കുന്ന സുഖം മതിയാവാതെ വരോമ്പോള്‍ ഭാവിയില്‍ അര്‍ദ്ധ നഗ്നരായ നാരികളുടെ ആട്ടവും നേര്‍ച്ചയില്‍ പ്രതീക്ഷിക്കാം. നേര്‍ച്ചയുടെ പേരില്‍ നടക്കുന്ന ആഭാസത്തിന് തടയിടാന്‍ പുതിയ തലമുറ തയ്യോറാവേണ്ടതുണ്ട്. മണത്തല നേര്‍ച്ചയുടെ പേരില്‍ ഗള്‍ഫില്‍പോലും കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് പിരിച്ചെടുക്കുന്നത് ലക്ഷകണക്കിന് രൂപയാണ്. ബിസിനസ് പ്രമുഖരും, പ്രമുഖ സ്ഥാപനങ്ങളും നല്‍കുന്നത് ലക്ഷങ്ങള്‍. ചാവക്കാട്‌ മേഖലയില്‍ മണത്തല, വട്ടേക്കാട്, എടക്കഴിയൂര്‍, വന്‍മേനാട്, അണ്ടത്തോട്, ചേറ്റുവ, എന്നീ സ്ഥലങ്ങളിലാണ് ചന്ദനകുടത്തിന്റെ പേരിലുള്ള ആഭാസം നടക്കുന്നത്. പള്ളി കമ്മിറ്റികള്‍ക്ക് പോലും നേര്‍ച്ചകള്‍ നിറുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഓരോ വര്‍ഷവും ആഘോഷങ്ങള്‍ കുറക്കാന്‍ ശ്രമിക്കുമ്പോള്‍ പതിന്‍മടങ്ങ് വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. വ്യക്തികള്‍ തമ്മിലുള്ള പോരും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി പ്രകടനവുമായി ആഘോഷങ്ങള്‍ മാറി. കൊടി തോരണങ്ങള്‍ക്ക് പൊലീസ് വിലക്ക് ഏര്‍പൊടുത്തിയെങ്കിലും ചെങ്കൊടിയും, ത്രിവര്‍ണ്ണ പതാകയും യഥേഷ്ടം പാറിക്കളിച്ചു. നേര്‍ച്ചയിലെ ആഘോഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം കൊമ്പുകോര്‍ത്തപ്പോള്‍ തിരുവത്ര കോട്ടപ്പുറത്ത്‌ പൊലീസിന് വടം കെട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട അവസ്ഥവരെയെത്തി. ഏതാനുംവര്‍ഷങ്ങള്‍ കൂടികഴിഞ്ഞാല്‍ ചന്ദനകുടം നേര്‍ച്ചകളും ഉത്‌സവങ്ങളും പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ച് നടത്തുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. നേര്‍ച്ചകളുടെയും കാഴ്ചകളുടെ പേരില്‍ പണം പിരിചെടുത്ത് കാഴ്ചകള്‍ നടത്താത്തവരും ഏറെയുണ്ട്. ഭീഷണിമുഴക്കി പണം പിരിക്കുന്നവരും നിരവധി. നേര്‍ച്ചയോടനുബന്ധിച്ച് പൊലീസും വന്‍ സന്നാഹമാണ് ഒരുക്കിയത്‌. ക്രിമിനലുകള്‍ക്ക് നേര്‍ച്ച കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തിയും, 20 ലധികം കേമറകള്‍ സ്ഥാപിച്ചുമാണ് പൊലീസ് നേര്‍ച്ച നിയന്ത്രിച്ചത്.
ഈ കോലഹലങ്ങളില്‍ നിന്നും അകലം പാലിച്ച് നേര്‍ച്ച ദിവസം അന്നദാനം നടത്തുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
മത, വര്‍ണ്ണ, രാഷ്ട്രീയ ഭേദമന്യേ ആഘോഷിക്കുന്ന മണത്തല നേര്‍ച്ചയുടെ ചരിത്ര പ്രാധാന്യം കണക്കിലെടുത്താല്‍ പ്രധാന കാഴ്ചയായ തബൂത്ത് കാഴ്ചക്കാണ് ചരിത്ര സ്മരണകളുമായി ബന്ധമുള്ളത്. മണത്തല നേര്‍ച്ചയുടെ കാഴ്ച( ആനയും അമ്പാരിയുമായുള്ള കബറടക്ക സമരണ) താബൂത്ത്‌ കാഴ്ച മാത്രമാക്കുകയും അതില്‍ എല്ലാവരും സഹകരിക്കുകയും ചെയ്യുന്നതിനെ കുറിച്ച് പള്ളി കമ്മിറ്റിയും ക്ലബ്ബ്‌ ഭാരവാഹികളും പോലീസും ഗൌരവമായി ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍