വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130218

വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു

വട്ടേക്കാട് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെ നടന്ന നാട്ടുകാഴ്ചയോടെ സമാപിച്ചു. ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ 60-ാമത് ചന്ദനക്കുടം നേര്‍ച്ചയാണ് ഇത്തവണ ആഘോഷിച്ചത്. രണ്ടുദിവസങ്ങളിലായി വിവിധ സംഘടനകളുടെയും വീടുകളില്‍ നിന്നുമുള്ള കാഴ്ചകള്‍ ജാറം അങ്കണത്തിലെത്തി. താബൂത്ത് കാഴ്ചയും കൊടികയറ്റകാഴ്ചയും ശ്രദ്ധേയമായി. നൂറുകണക്കിന് വിശ്വാസികള്‍ രണ്ടുദിവസങ്ങളിലായി ജാറം അങ്കണത്തിലെത്തി. കുന്നംകുളം ഡിവൈ.എസ്.പി കെ.കെ. ഇബ്രാഹിം, സിഐ കെ.സുദര്‍ശന്‍, എസ്‌ഐ എം.കെ.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍