വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130216

വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ശനിയാഴ്ച തുടക്കം.


വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ശനിയാഴ്ച തുടക്കം.



വട്ടേക്കാട് ചന്ദനകുടം നേര്‍ച്ചക്ക് ഇന്ന് തുടക്കം.  ഇന്നും നാളെയും മായി  രണ്ടു ദിവസമാണ് നേര്‍ച്ചാഘോഷം നടക്കുന്നത്.  ശൈഖ് ബര്‍ദ്ദാന്‍ തങ്ങളുടെ ജാറത്തിലെ 60ാം മത് ചന്ദനകുടം നേര്‍ച്ചയാണ് ഇത്തവണ ആഘോഷിക്കുന്നത്. ഒന്നാം ദിവസമായ ഇന്ന് രാവിലെ 8 മുതല്‍ ഉച്ചക്ക് 12 വരെയും, വൈകീട്ട് 3 മുതല്‍ രാത്രി 8 വരെയും മായി നിരവധി വീട്ടു കാഴ്ചകള്‍ ജാറം അഗണത്തില്‍ എത്തും. 9 മണി മുതല്‍ രാത്രി 12 മണിവരെ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍  നിന്നുള്ള സംഘടനകളുടെയും മറ്റും കാഴ്ചകള്‍ ജാറത്തില്‍ എത്തിചേരും. രണ്ടാം ദിവസമായ നാളെ രാവിലെ 10 മണിക്ക് താബൂത്ത് കാഴ്ച്ച, 12.30 ന് കൊടികയറ്റം തുടങ്ങീ ചടങ്ങുകള്‍ നടക്കും .കൊടികയറ്റ പരിപാടികള്‍ക്ക് ജുമാഅത്ത് ഭാരവാഹികളും ആഘോഷ കമ്മിറ്റി ഭാരവാഹികളും നേത്യത്വം നല്‍കും. തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ടീം എ.സി.സി വട്ടേക്കാടിന്റെ നാട്ടുകാഴ്ചയോടെ നേര്‍ച്ചക്ക് സമാപനം കുറിക്കും. നേര്‍ച്ചയുടെ സുഖകരമായ നടത്തിപ്പിനു പൊലീസ് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സി.ഐ. കെ.സുദര്‍ശന്‍ പറഞ്ഞു 

വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ശനിയാഴ്ച തുടക്കം.

 സ്ര്ടീറ്റ് വോയ്‌സ് വട്ടേക്കാട്, കൂട്ടായ്മ വട്ടേക്കാട്, ടീം യങ് സ്റ്റാര്‍സ്, മൊബൈല്‍ പാര്‍ട്ടണര്‍ വണ്‍,ടു, ബൈക്ക് പാര്‍ട്ടണര്‍ വണ്‍, ടു, മസ്ജിദിന് മുന്‍വശം സ്‌ട്രൈക്കിങ് ഫോഴ്‌സ്, തുടങ്ങിയ കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തി സമാപിക്കും. ഞായറാഴ്ച ഒയാസിസ്, അടിതിരുത്തി ഡിഫയേഴ്‌സ്, കെട്ടുങ്ങല്‍ റോളക്‌സ്, അടിതിരുത്തി ഫാത്തിമ ഗ്രൂപ്പ്, വട്ടേക്കാട് ബോയ്‌സ് ഓഫ് നോര്‍ത്ത്, വട്ടേക്കാട് ടീം എയ്‌സ്, മൊബൈല്‍ പട്രോള്‍ വണ്‍, ടു, ബൈക്ക് പട്രോള്‍ വണ്‍, ടു പള്ളിക്ക് മുന്‍വശം ഫുള്‍ പട്രോള്‍, വട്ടേക്കാട് സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നീ കാഴ്ചകള്‍ അരങ്ങേറും.

കാഴ്ചകളില്‍ നുഴഞ്ഞുകയറി പ്രശ്‌നം ഉണ്ടാക്കുന്നവരെയും മദ്യപിച്ച് ആടുന്നവരെയും പിടിക്കാന്‍ മഫ്തിയില്‍ പോലീസുണ്ട്. വിവിധ കമ്മിറ്റികളുടെയും പള്ളി കമ്മിറ്റി ഭാരവാഹികളുടെയും പോലീസിന്റെയും യോഗത്തില്‍ സിഐ കെ. സുദര്‍ശന്‍ അധ്യക്ഷനായി. എസ് ഐ എം.കെ. ഷാജി, ഭാരവാഹികളായ അറയ്ക്കല്‍ ഹംസ, ആര്‍.പി. അഷറഫ്, എം. അലിമോന്‍, അറയ്ക്കല്‍ മുഹമ്മദാലി, വി. കുഞ്ഞുമുഹമ്മദ്, ആര്‍.പി. അബൂബക്കര്‍, എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍