വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130325

സൈബര്‍ സുരക്ഷ


സൈബര്‍ സുരക്ഷ


കമ്പ്യൂട്ടറില്‍ ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുക, അവ കാലികമാണെന്ന് ഉറപ്പു വരുത്തുക.
അജ്ഞാതമായ ഇ- മെയിലുകളോ അറ്റാച്ച്മെന്‍റുകളോ തുറക്കരുത്. പരിചിതരുടേതുപോലും അപ്രതീക്ഷിതമായി വരുന്നവ തുറക്കുമ്പോള്‍ ശ്രദ്ധിക്കണം. വൈറസുകള്‍ വരാം.
ഫയര്‍ വാളുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുകളുടെ കടന്നു കയറ്റക്കാരില്‍ നിന്നും സംരക്ഷിക്കുക.
ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറുകളും മറ്റു സോഫ്റ്റ് വെയറുകളും സുരക്ഷിതമായ ഡൗണ്‍ലോഡിംഗ് വഴി സ്ഥിരമായി ആനുകാലികമാക്കുക.
പാസ് വേഡുകള്‍ എളുപ്പമല്ലാത്തത് ഉപയോഗിക്കുക, ചെറിയക്ഷരവും വലിയക്ഷരവും, സംഖ്യകളും, മറ്റു ചിഹ്നങ്ങളും ഇടകലര്‍ത്തി പാസ് വേഡായി ഉപയോഗിക്കുകയും ചുരുങ്ങിയത് 8 അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.
ഡിസ്കിലേക്കോ, സീഡിയിലേക്കോ , സ്ഥിരമായി നിങ്ങളുടെ കമ്പ്യൂട്ടറിന്‍െറ ബാക്ക് അപ് എടുത്തുവക്കുന്നത് ശീലമാക്കുക.
അപരിചിതരുമായി ഡാറ്റകള്‍ കൈമാറരുത്, ഫയല്‍ പങ്കു വെക്കുന്നതിന്‍െറ അപകടം മനസ്സിലാക്കുക.
ഉപയോഗിക്കാത്ത സമയങ്ങളില്‍ ഇന്‍റര്‍ നെറ്റ് വിച്ഛേദിക്കുന്നതാണ് ഉത്തമം.
സ്ഥിരമായി കമ്പ്യൂട്ടര്‍ സുരക്ഷ ഉറപ്പാക്കണം.
വീട്ടിലെ കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചാല്‍ എന്തു ചെയ്യണമെന്നുള്ളത് വീട്ടിലെ എല്ലാവര്‍ക്കും അറിവുണ്ടെന്ന് ഉറപ്പ് വരുത്തണം.

സുരക്ഷിതമായ ഓണ്‍ലൈന്‍ ചാറ്റിംഗ്

വീടിന്‍െറ ലിവിംഗ് ഏരിയയിലെ പ്രധാന ഭാഗത്ത് എല്ലാവര്‍ക്കും കാണത്തക്ക വിധത്തില്‍ വേണം കമ്പ്യൂട്ടര്‍ സ്ഥാപിക്കാന്‍ . ഒരു രഹസ്യവും ഇല്ലാത്ത വിധത്തില്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തിനും സുരക്ഷിതമായ ഇന്‍റര്‍ നെറ്റ് ഉപയോഗത്തിനും ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
നിങ്ങള്‍ നിങ്ങളുടെ കഞ്ഞുങ്ങളുമായി കൂടി നിന്ന് ഇന്‍റര്‍ നെറ്റിന്‍െറ അതിരുകള്‍ നിര്‍ണ്ണയിക്കുക. ഏതൊക്കെ വേണം, ഏതൊക്കെ വേണ്ട, ഏതുതരം സൈറ്റുകളാണ് അവര്‍ക്ക് നല്ലത്, ഏത് ചാറ്റ് റൂമില്‍ സന്ദര്‍ശിക്കാം, എന്തൊക്കെ അവിടെ പറയാം എന്നൊക്കെ, അഥവാ എപ്പോഴെങ്കിലും അവരത് ലംഘിക്കുന്നുവെങ്കില്‍ നെറ്റ് കട്ടാക്കുമെന്നോ, നിരോധിക്കുമെന്നോ ഭീഷണിപ്പെടുത്താതെ നയപരമായി പറഞ്ഞ് മനസ്സിലാക്കുക.
കുട്ടികളെ അസ്വസ്ഥമാക്കുന്നതോ അശ്ലീലമായതോ ആയ മെസേജുകള്‍ ലഭിച്ചാല്‍ അവ തുറന്ന് പറയാന്‍ അവരെ നിര്‍ബന്ധിക്കുകയും, ശീലമാക്കുകയും വേണം, അക്കാരണത്താല്‍ അവരെ വഴക്ക് പറയുകയോ ഇന്‍റര്‍ നെറ്റ് ഉപയോഗം നിര്‍ത്തലാക്കുകയോ ചെയ്യരുത്. മറ്റുള്ളവര്‍ പറയുന്നത് കുട്ടിയുടെ കുറ്റം കൊണ്ടല്ലെന്നും, അത് കുട്ടിക്ക് ഒരുനിലക്കും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അക്കാര്യം തനിക്കറിയാമെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം.
കുട്ടിക്ക് ചാറ്റിംഗിന് ഒരു സമയ ക്രമം ചിട്ടപ്പെടുത്തണം,ഇന്‍റര്‍ നെറ്റിന് അടിമപ്പെടുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ചാറ്റ് റൂമില്‍ വരുന്നത് പലപ്പോഴും അപരിചിതരായിരിക്കും ഇടയ്ക്കിടയ്ക്ക് അവരുമായി സംസാരിക്കേണ്ട കാര്യമില്ല, ഇതില്‍ (അപരിചിതര്‍ ) നല്ലതും ചീത്തയുമായ ആള്‍ക്കാരുണ്ടാകും. അതുകൊണ്ട് എല്ലാ ആള്‍ക്കാരോടും എല്ലാം തുറന്ന് പറയരുതെന്ന് കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.
ഒരിക്കലും ശരിയായ പേരും മേല്‍വിലാസവും, സ്കൂളും , ഫോണ്‍ നമ്പറും ചാറ്റ് റൂമില്‍ ഒരാളോടും പറഞ്ഞ് പോകരുതെന്ന് കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.
കുട്ടികളെ ഒരിക്കലും ഒറ്റയ്ക്കാക്കി ഇന്‍റര്‍ നെറ്റ് ഉപയോഗിക്കാനായി വിടരുത്, അപകടം വിളിച്ച് വരുത്തും. അവരുടെ സമയം രക്ഷിതാവ് വീട്ടിലുണ്ടാകുന്ന സമയത്തിനനുസൃമായി ക്രമപ്പെടുത്തണം.
വളരെ താഴ്മയോടും, ഭവ്യതയോടും കൂടി മാത്രമേ ചാറ്റ് റൂമിലും ഇ-മെയിലിലും, അപരിചിതരോട് ആശയവിനിമയം നടത്താവൂ എന്ന് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണം.
നിങ്ങളുടെ ചട്ടങ്ങള്‍ പിന്‍തുടരുകയാണെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് ഇന്‍റര്‍ നെറ്റില്‍ നിന്ന് ഒരു അപായവും വരില്ല.
നിങ്ങളുടെ കുട്ടി ഇന്‍റര്‍ നെറ്റില്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം.കുട്ടികള്‍ക്ക് മാത്രമുള്ളതായി ഇതിനെ കാണരുത്, നെറ്റില്‍ ബ്രൗസ് ചെയ്യുന്നതെങ്ങനെയെന്ന് പഠിക്കണം എന്നാലേ കുട്ടികള്‍ ഓണ്‍ ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ കഴിയൂ. ഇതിലെ സംശയങ്ങള്‍ കുട്ടികളോടു തന്നെ ചോദിച്ച് പഠിക്കണം.

മൊബൈല്‍ ഫോണ്‍ സുരക്ഷക്കായി ഇതാ ചെറിയ മുന്‍ കരുതലുകള്‍

വളരെ ശ്രദ്ധാ പൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ അപകടം പിടിച്ചതാണ്. മോഷ്ടിക്കപ്പെടലും, തകരാറാകലുമല്ലാതെ പുതിയ സംവിധാനങ്ങളായ വൈ-ഫൈ(Wi- Fi), ബ്ലൂടൂത്ത്, എന്നിവ മുഖാന്തിരവും കടന്നുകയറ്റക്കാര്‍ മുഖാന്തിരവും ഈ രംഗത്ത് ഭീഷണിനില നില്‍ക്കുന്നു.
മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയര്‍ കാലോചിതമാണോ (Up-to-date) എന്ന് ഉറപ്പ് വരുത്തുക.
നിര്‍മ്മാതാക്കള്‍ അവരുടെ ഉപകരണത്തിന്‍െറ സുരക്ഷക്കായി ഓപറേറ്റിംഗ് സോഫ്ടു് വെയറുകള്‍ കാലോചിതമായി പരിഷ്കരിക്കാറുണ്ട്. അതുപോലെ നിങ്ങളുടെ ഫോണിലെ സോഫ്ട് വെയറും സുരക്ഷക്കു വേണ്ടി കാലോചിതമാക്കുക.
നിങ്ങള്‍ എവിടെയാണ് ബ്രൗസ് ചെയ്യുന്നതെന്ന് ഒന്ന് ആലോചിക്കുക
നിങ്ങളുടെ പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ ആന്‍റി വൈറസ് സോഫ്ട് വെയറുകള്‍ ഉണ്ടായേക്കാം, അതിനാല്‍ എവിടെയും ബ്രൗസ് ചെയ്യാം, എന്നാല്‍ മൊബൈല്‍ ഫോണില്‍ അങ്ങനെയല്ല ബ്രൗസിംഗ് കമ്പ്യൂട്ടറിന്‍െറയത്ര സുരക്ഷിതമല്ല.
അജ്ഞാത പ്രോഗ്രാമുകളെ ശ്രദ്ധിക്കുക
ആരെങ്കിലും നിങ്ങളുടെ മൊബൈലില്‍ അജ്ഞാത പ്രോഗ്രാമുകളോ കോഡുകളോ പ്രവര്‍ത്തിപ്പിക്കുന്നത് കര്‍ശനമായി തടയണം. അത് ചിലപ്പോള്‍ നിങ്ങളുടെ ഫോണിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നു പോകലിന്‍െറ തുടക്കമായിരിക്കും. അങ്ങനെ എല്ലാ ഡാറ്റയും പ്രസ്തുത പ്രോഗ്രാമര്‍ക്ക് ലഭിച്ചു കൊണ്ടരിക്കും.ഫോണിന്‍െറ വാറണ്ടി വരെ നഷ്ടപ്പെടാം.
ഫോണിന്‍െറ സുരക്ഷാ കവചങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കുക.
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നതും ഒരു സുരക്ഷാ പ്രശ്നമാണ്. ഫോണിലെ രഹസ്യ കോഡ് പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ ആരുടെ കയ്യില്‍ ഫോണ്‍ ലഭിച്ചാലും നമ്മുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല.
ബ്ലൂ-ടൂത്ത്, വൈ-ഫൈ എന്നിവ ഉപയോഗിക്കാത്ത സമയത്ത് വിച്ഛേദിച്ച് വെയ്ക്കുക.
ബ്ലൂ-ടൂത്ത്, വൈ- ഫൈ എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ ഓഫ് ചെയ്ത് വെയ്ക്കണം അല്ലെങ്കില്‍ നുഴഞ്ഞ് കയറ്റക്കാരും, മറ്റും നമ്മുടെ ഫോണിനെ ആക്രമിച്ചേക്കാം.
അപരിചിതര്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കരുത് അത് ആപത്ത് വരുത്തും.
പരിചയമില്ലാത്ത മിസ്സ്കോളുകള്‍ക്ക് തിരിച്ച് വിളിക്കുകയോ മറുപടി പറയുകയോ ചെയ്യരുത് പ്രത്യേകിച്ച് അസമയങ്ങളില്‍.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കഴിവതും മൊബൈല്‍ ഫോണ്‍ കൊടുക്കാതിരിക്കുക, ദുരുപയോഗവും , പ്രശ്നങ്ങളും പരമാവധി ഒഴിവാക്കാം.
പരിചയമില്ലാത്തവരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കരുത് അത് ആപത്ത് വിളിച്ച് വരുത്തും അഥവാ നല്‍കേണ്ടി വന്നാലും ശ്രദ്ധിക്കണം.
നിങ്ങള്‍ക്ക് ലഭിക്കുന്ന എസ്.എം. എസ്. ലിങ്കുകളെ പിന്‍തുടരരുത്.
ജി.പി.ആര്‍ . എസ് പോലുള്ള നെറ്റ് കണക്ഷനുകളിലൂടെ ഗയിമുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അപകടകാരികളായ പ്രോഗ്രാമുകള്‍ (വൈറസുകള്‍ ) കടന്നുവരുമെന്നുള്ളതിനാല്‍ അത്തരം പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഭീഷണികളില്ലെങ്കില്‍ മാത്രംഫോണില്‍ ഉപയോഗിക്കുക.
3.ജി പോലുള്ള സംവിധാനങ്ങളുള്ള ഫോണുകള്‍ക്ക് കമ്പ്യൂട്ടറിനുള്ളതിനേക്കാള്‍ കൂടിയ ഭീഷണിയുളളതിനാല്‍ അത്തരം ഉപഭോക്താക്കള്‍ മെയിലുകള്‍ തുറക്കുന്നതും ഡൗണ്‍ ലോഡ് ചെയ്യുന്നതും അപകടകരമായ സൈറ്റുകള്‍ തുറക്കുന്നതും വളരെ ശ്രദ്ധിക്കണം.
കഴിവതും മൊബൈല്‍ ഫോണ്‍ ആരേയും കാണിക്കാതിരിക്കുന്നതാണ് നല്ലത് ,ഇത് കാണുന്നതാണ് കള്ളന്‍മാര്‍ക്ക് മോഷ്ടിക്കാന്‍ പ്രചോദനമാകുന്നത്.

മൊബൈല്‍ ബാങ്കിംഗിന് മുതിരുമ്പോള്‍ വളരെ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ നമ്മുടെ പണം നഷ്ടപ്പെടും ഇതിന്‍െറ എം.പി.ഐ.എം.നമ്പറും യൂസര്‍ കോഡും രഹസ്യമായി വെയ്ക്കണം. സംശയമുണ്ടെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് പരിഹരിക്കണം.
കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ മുകളില്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അവരെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍