വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130307

അബ്ദുള്‍ നാസര്‍ മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ബംഗളൂരു പ്രത്യേക കോടതിയാണ് അഞ്ചു ദിവസത്തെ ജാമ്യം അനുവദിച്ചത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മാര്‍ച്ച് 8 മുതല്‍ മുതല്‍ 12 വരെ ജാമ്യം അനുവദിച്ചത്. മദനിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് കത്തെഴുതിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി വിചാരണ തടവുകാരനാണ് മദനി. തീവ്രവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് മദനിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. മദനിയുടെ ജാമ്യാപേക്ഷ നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. 2008ല്‍ എല്‍ കെ അദ്വാനി പങ്കെടുത്ത ഇലക്ഷന്‍ പ്രചരണ യോഗത്തിന് മുന്നോടിയായാണ് സ്‌ഫോടനമുണ്ടായത്. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മദനിയെ നീണ്ട 9 വര്‍ഷത്തെ തടവിനു ശേഷം കുറ്റ വിമുക്തനാക്കിയിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍