
വട്ടേക്കാട്: അപസ്മാര രോഗിയായ യുവാവ് ബസ്സില്‍ നിന്നും തെറിച്ചുവീണ് മരിച്ചു. വട്ടേക്കാട് സ്വദേശി കറുപ്പം വീട്ടില്‍ വേലായുധന്‍ മകന്‍ ഷനീഷ്(28)ആണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഷനീഷ്(28) പണികഴിഞ്ഞ് വാടാനപ്പള്ളിയില്‍ നിന്നും വീട്ടിലേക്ക് ബസ്സ് കയറിയതായിരുന്നു. ചേറ്റുവ അഞ്ചാംകല്ലില്‍ വെച്ച് അപസ്മാര ബാധയുണ്ടായതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ യാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശൂര്‍ മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : സരോജിനി.
No comments:
Post a Comment