വട്ടേക്കാട് സ്വദേശി മുഹമ്മദ് ശഹ്ബാസ് സലിം (ചിഞ്ചു 21) ബാംഗളൂരില്‍ വെച്ച് മരിച്ചു. ബാംഗളൂരില്‍ ബി. ബി. എ. വിദ്യാര്‍ത്ഥി യായിരുന്നു.
താമസിക്കുന്ന കെട്ടിട ത്തിന്‍റെ മുകളില്‍ നിന്നും വീണു എം എസ് രാമയ്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗ ത്തില്‍ ഒരാഴ്ചയായി ചികിത്സയില്‍ ആയിരുന്നു. ബുധനാഴ്ച രാത്രി ഏഴു മണിക്കാണ് മരണം സംഭവിച്ചത്. ബി. ബി. എ. കോഴ്സ് പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങനിരിക്കു മ്പോഴായിരുന്നു അപകടം
അബുദാബി യിലെ ഗള്‍ഫ് ഇന്റര്‍ നാഷണല്‍ എന്ന സ്ഥാപന ത്തില്‍ ജോലി ചെയ്തിരുന്ന വട്ടേക്കാട് എം വി അബ്ദുല്‍ സലീമിന്റെ മകനായ മുഹമ്മദ് ശാഹ്ബാസ്,സണ്‍ റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിലാണ് പഠിച്ചിരുന്നത്. ഖബറടക്കം വട്ടേക്കാട് ജുമാ അത്ത് പള്ളി ഖബര്‍ സ്ഥാനില്‍ വെള്ളിയാഴ്ച രാവിലെ നടക്കും.
മാതാവ്: ശബ്നം. സഹോദരങ്ങള്‍ : ഫാത്തിമ, ശഹ്സാദ്.
No comments:
Post a Comment