ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സൂക്കർബർഗിന്റെ വാഗ്ദാനം സഫലമാകുന്നു. സൗജന്യ ഇന്റർനെറ്റ് സംവിധാനം കേരളത്തിലും നടപ്പാകുന്നു. ഇന്റർനെറ്റ് ഡോട് ഒാർഗ് (http://internet.org/) ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയതോടെയാണ് ഇത്. സൗജന്യ സേവനം ലഭിക്കുന്നതിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന് ആപ്പ് ഡൗൺലോഡ് ചെയ്യണം.ഇവിടെ ക്ലിക്ക് ചെയ്യുക ഇതിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മുപ്പത് വെബ്സൈറ്റുകൾ സൗജന്യമായി ബ്രൗസ് ചെയ്യാം. ഇതിൽ ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചർ, അക്യുവെതർ, ബിബിസി, വിക്കിപീഡിയ തുടങ്ങിയ ജനപ്രിയ വെബ്സൈറ്റുകളാണ് ഉള്ളത്.
കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ റിലയൻസ് നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്കാണ് സൗജന്യ സേവനം. ഖാന, കെനിയ, സാംബിയ, കൊളംബിയ, ടാൻസാനിയ എന്നീരാജ്യങ്ങളിൽ എയർടെൽ സേവനം ഉപയോഗിക്കുന്നവർക്കായിരിക്കും സൗജന്യ ഇന്റർനറ്റ് സൗകര്യമുണ്ടാകുക.
സൂക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചിരുന്നു. ഇന്ത്യയെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിലൂടെയേ തന്റെ സ്വപ്നം യാഥാർഥ്യമാവുകയുള്ളുവെന്ന് സൂക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇന്ത്യയിൽ നൂറുകോടിയിലേറെ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല. ഈ സാഹചര്യം മാറ്റുന്നതിനുള്ള എളിയശ്രമമാണ് ഇന്റർനെറ്റ് ഡോട് ഒാർഗ് എന്ന് സൂക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചെറുരാജ്യങ്ങൾ മാത്രമാണ് ഇന്റർനെറ്റ് ഡോട് ഒാർഗിൽ ഇതുവരെ അംഗമായിരുന്നത്.
No comments:
Post a Comment