വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20150611

ഫെയ്‌സ്ബുക്ക് യൂസര്‍മാരില്‍ അങ്കലാപ്പ് സൃഷ്ടിച്ചുകൊണ്ട് 'പോണ്‍ വൈറസ്' ആക്രമണം.

ഫെയ്‌സ്ബുക്കില്‍ 'പോണ്‍ വൈറസ്' ആക്രമണം

    |    Jun 11, 2015

ഇന്ത്യയില്‍നിന്നുള്ള നൂറുകണക്കിന് ഫെയ്‌സ്ബുക്ക് യൂസര്‍മാരില്‍ അങ്കലാപ്പ് സൃഷ്ടിച്ചുകൊണ്ട് 'പോണ്‍ വൈറസ്' ആക്രമണം. ആക്രമണത്തിന്റെ ഫലമായി യൂസര്‍മാരുടെ ടൈംലൈനിലും ന്യൂസ് ഫീഡിലും അശ്ലീലചിത്രങ്ങളും വീഡിയോകളും പോസ്റ്റ്‌ചെയ്യപ്പെട്ടു.

ആക്രമണം ആരംഭിച്ചിട്ട് രണ്ടുദിവസമായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'കിലിം ദുഷ്ടപ്രോഗ്രാം' ( Kilim malware ) വിഭാഗത്തില്‍പെട്ട വൈറസാണ് ആക്രമണത്തിന് പിന്നില്‍. മറ്റ് രാജ്യങ്ങളിലും മുമ്പ് ഈ വൈറസ് ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ജനവരിയില്‍ അമേരിക്കന്‍ യൂസര്‍മാരെ ഈ വൈറസ് ആക്രമിച്ചിരുന്നു.

'watch urgent, because it is your video' എന്ന അറിയിപ്പോടെ ഒരു ഫെയ്‌സ്ബുക്ക് മെസേജ് ലിങ്കായാണ് സംഭവം എത്തുക. ആ ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങളുടെ ടൈംലൈനും ന്യൂസ് ഫീഡും അശ്ലീല വീഡിയോകളും ദൃശ്യങ്ങളുംകൊണ്ട് നിറയുന്നു.

പലര്‍ക്കും നാണക്കേടുകൊണ്ട് ഫെയ്‌സ്ബുക്ക് തുറക്കാന്‍ തന്നെ പറ്റാത്ത സ്ഥിതിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലരും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിക്കേണ്ട സ്ഥതിയിലാണ്.

ഫെയ്‌സ്ബുക്കില്‍ മെസേജുകളായി എത്തുന്ന ഏത് ലിങ്കും (പ്രത്യേകിച്ചും ചുരുക്കിയ ലിങ്കുകള്‍) വളരെ സൂക്ഷിച്ച് മാത്രം ക്ലിക്ക് ചെയ്യുക എന്നതാണ് ഇത്തരം ആക്രമണം ഒഴിവാക്കാനുള്ള മാര്‍ഗം. സംശയം തോന്നുന്ന ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.

വൈറസ് ബാധയുണ്ടായി എന്ന് ബോധ്യമായാല്‍ ഉടന്‍തന്നെ ഫെയ്‌സ്ബുക്കിന്റെ പാസ്‌വേഡ് മാറ്റുകയും, ഫെയ്‌സ്ബുക്ക് ആപ്പുകള്‍ ഒഴിവാക്കുകയും ചെയ്യുക. ആന്റിവൈറസ് പ്രോഗ്രാം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കമ്പ്യൂട്ടറിലെ മുഴുവന്‍ ഫയലുകളും ആന്റിവൈറസ് പ്രോഗ്രാം ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍