വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20081006

ബ്ലാങ്ങാട് മഹല്ല് ഈദ് സംഗമം

ബ്ലാങ്ങാട് മഹല്ല് ഈദ് സംഗമം ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ 'മഹല്ല് അസ്സോസ്സിയേഷന്‍ ഈദ് സംഗമം' സംഘടിപ്പിച്ചു. ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ നടന്ന ഈദ് സംഗമത്തില്‍ മാട്ടുമ്മല്‍, പൂന്തിരുത്തി, ബ്ലാങ്ങാട് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹല്ലിലെ പ്രവര്‍ത്തകരെ ചേര്‍ത്തി യു. എ. ഇ. കേന്ദ്ര കമ്മിറ്റിക്ക് രൂപം നല്‍കി. കെ. വി. ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. വി. അബ്ദുല്‍ റഹിമാന്‍, എം. വി. അല്‍ത്താഫ്, എന്‍. പി. ഫാറൂഖ്, ഷറഫുദ്ധീന്‍ കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം. അസ്ലം സ്വാഗതവും, പി. പി. ബദറുദ്ദീന്‍ നന്ദിയും പറഞ്ഞു. എം. വി. അബ്ദുല്‍ ലത്തീഫ് (ചെയര്‍മാന്‍), കെ. വി. അഹമദ് കബീര്‍ (വൈസ് ചെയര്‍മാന്‍), പി. എം. അസ്ലം (കണ്‍വീനര്‍), എം. വി. അബ്ദുല്‍ ജലീല്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരേയും, കോര്‍ഡിനേറ്റര്‍മാരായി പി. പി. ബദറുദ്ദീന്‍, പി. എം. സഹീര്‍ ബാബു, അബ്ദുല്‍ റഹിമാന്‍, കെ. വി. ഷുക്കൂര്‍, എ. പി. മുഹമ്മദ് ഷറീഫ് എന്നിവരേയും തിരഞ്ഞെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറ്റമ്പതോളം പേരുടെ സംഗമ വേദിയില്‍, യോഗാനന്തരം ഫാമിലി മജീഷ്യന്‍ പ്രൊഫ: പ്രേം ജോണ്‍ ‍ഖാന്‍ ‍മാട്ടുമ്മല്‍ അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍