വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100810

പാലംകടവ് ജനകീയ മരപ്പാലം പണിപൂര്‍ത്തീകരിച്ചു

ഒരുമനയൂര്‍: പാലംകടവ് ജനകീയ മരപ്പാലം പണിപൂര്‍ത്തീകരിച്ചു. ആറുമാസം മുമ്പാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. വട്ടേകാട് സ്വദേശികളായ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി. അബൂബക്കര്‍, കണ്‍വീനര്‍ ആര്‍.പി. അശ്‌റഫ്, ട്രഷറര്‍ ഒരുമനയൂര്‍ പി.കെ. ജമാലുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുമനയൂര്‍ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമടങ്ങിയ കമ്മിറ്റിയാണ് ജനങ്ങളില്‍ നിന്നുംപണം സ്വീകരിച്ച് മൂന്ന് ലക്ഷം ചെലവില്‍ പണി പൂര്‍ത്തീകരിച്ചത്. ഒരമനയൂര്‍ പാലംകടവ് ദേശീയപാതയില്‍നിന്നും വട്ടേക്കാടിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എത്തി നോക്കിനില്‍ക്കേണ്ടതുമില്ല. ഇടക്കിടെ വഞ്ചികുത്താന്‍ ആരുമില്ലാതെയും കടവ് വിളിച്ചെടുക്കാന്‍ ആളില്ലാതെയും പഞ്ചായത്ത് ഭരണസമിതികളും ജനങ്ങളും നട്ടംതിരിയുകയായിരുന്നു. നാട്ടുകാര്‍ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് കാത്തുനില്‍ക്കാതെ പാലംകടവ് പാലവും പണി ആരംഭിച്ചത്. കാരാകടവ് പാലത്തിന് തൂണുകള്‍ തെങ്ങിന്‍തടികള്‍ മാത്രമായപ്പോള്‍ പാലംകടവ് പാലത്തിനുള്ള പാലത്തിന്റെ മധ്യഭാഗങ്ങളിലെ തൂണുകള്‍ കോണ്‍ക്രീറ്റ് തൂണുകളാണ്. ബൈക്ക് യാത്രക്കാരെപോലും നിയന്ത്രിക്കാന്‍ ഇടവിട്ട് പട്ടികകള്‍ വിരിച്ചിട്ടുണ്ട്. ആഗസ്റ്റ് 15-ഓടെ ജനപ്രതിനിധികളുടെ സൗകര്യം നോക്കി ഉദ്ഘാടനം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍