വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100927

അന്‌സില്‍ വാഹനാപകടത്തില്‍ മരിച്ചു

വട്ടെക്കാട് മാഷ് കോയക്കാടെ മകള്‍ സാബീറ യുടെ മകന്‍ അന്‌സില്‍ വാഹനാപകടത്തില്‍ മരിച്ചു
പെരിങ്ങോട്ടുകര:താന്ന്യത്ത് ബസ്സില്‍ ബൈക്കിടിച്ച് ബന്ധുക്കളായ രണ്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ മരിച്ചു. കിഴുപ്പിള്ളിക്കര കല്ലുങ്കടവ് ചിറപ്പറമ്പില്‍ ബഷീറിന്റെ മകന്‍ അന്‍സില്‍ (18), ബഷീറിന്റെ സഹോദരന്‍ കബീറിന്റെ മകന്‍ ഫവാസ് (17) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെ താന്ന്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് അപകടം. തൃപ്രയാര്‍ ഭാഗത്തുനിന്നു വരികയായിരുന്ന ബൈക്ക് ഒരു പെട്ടിഓട്ടോറിക്ഷയെ മറികടന്ന് എതിരെ വന്ന ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്കോടിച്ചിരുന്ന അന്‍സില്‍ സംഭവസ്ഥലത്തു മരിച്ചു. ഫവാസിനെ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും പഴുവില്‍ ഓറിയന്റല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഷാബിറയാണ് അന്‍സിലിന്റെ അമ്മ. സന സഹോദരിയാണ്. സൗദയാണ് ഫവാസിന്റെ മാതാവ്. ഫാഹദ് സഹോദരനും. ട്യൂഷന്‍ സെന്ററില്‍നിന്ന് മടങ്ങുകയായിരുന്നു സഹോദരങ്ങള്‍.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍