വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20101022

വട്ടേക്കാട് കുടുംബവഴക്കെന്ന് പോലീസ്; ബംഗാളി യുവതി തീകൊളുത്തി മരിച്ചു

വട്ടേക്കാട് വാടക വീട്ടില്‍ താമസിക്കുന്ന ബംഗാളി കുടുംബത്തിലെ വീട്ടമ്മ തീ കൊളുത്തി മരിച്ചു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിതാബാദ് ജിന്നത്ത്പറ അസീസുല്‍ ഹക്കിന്റെ ഭാര്യ തസ്ശീര (28) യാണ് മരിച്ചത്. ഇവര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ വട്ടേക്കാട് ബാഫക്കി തങ്ങള്‍ റോഡിന് സമീപത്തെ വാടക വീട്ടിലായിരുന്നു സംഭവം. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടി വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കഴിയൂരില്‍നിന്നും ലൈഫ്‌കെയര്‍ പ്രവര്‍ത്തകര്‍ എത്തി തസ്ശീരയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
എട്ട്‌വയസ്സുള്ള മകനോടൊപ്പം ഒരുമാസം മുമ്പാണ് ബംഗാളികുടുംബം കടപ്പുറത്തെത്തിയത്. ഹോളോബ്രിക്‌സ്‌കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കുടുംബ വഴക്കാണ് സംഭവത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്‌കരിക്കും

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍