വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101107

കനോലി കനാല്‍ സര്‍വ്വെ 15ന് പുനരാരംഭിക്കും

കനോലി കനാല്‍ അനധികൃതമായി കയ്യേറിയവരെ സമയബന്ധിതമായി ഒഴിപ്പിക്കുമെന്ന് ചാവക്കാട് തഹസില്‍ദാര്‍ കെ.കെ. തിലകം, അഡീഷണല്‍ തഹസില്‍ദാര്‍ കെ. ആനന്ദന്‍ എന്നിവര്‍ താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. ചാവക്കാട് താലൂക്കിലെ 13 വില്ലേജുകളിലായി 70 കിലോമീറ്റര്‍ ദൂരം കനോലി കനാലിന്റെ സര്‍വ്വെ പൂര്‍ത്തിയായിവരികയാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വ്വെ 15ന് പുനരാരംഭിക്കും.

സംസ്ഥാന ജലപാതയാക്കി മാറ്റാന്‍ ചുരുങ്ങിയത് 15 മീറ്റര്‍ വീതി കനാലിനുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. സര്‍വ്വെ പൂര്‍ത്തിയായാലുടന്‍ അനധികൃത കയ്യേറ്റം നടത്തി നിര്‍മിച്ച കെട്ടിടങ്ങളും ഫലവൃക്ഷങ്ങളും പൊളിച്ചുമാറ്റും.

അനേകം സ്ഥലത്ത് കനാലിന് വീതി വളരെ കുറവുണ്ട്. ഇവിടെ ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. സര്‍വ്വെ പൂര്‍ത്തിയായശേഷം അഡീഷണല്‍ ഇറിഗേഷന്‍ അധികൃതരാണ് തുടര്‍നടപടികള്‍ നടത്തേണ്ടത്. താലൂക്കിന്റെ തെക്കുനിന്നാണ് സര്‍വ്വേ ആരംഭിക്കുന്നത്. ഇത് വടക്കോട്ട് കടന്നുകഴിഞ്ഞു. കയ്യേറ്റം സര്‍വ്വേ നടത്തുന്നത് തടസ്സപ്പെടുത്താന്‍ പലയിടത്തും ശ്രമം നടക്കുന്നുണ്ടെന്നും ഇത് കര്‍ശനമായി നേരിടുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍