വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110114

ചന്ദനക്കുടം നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്‌

ചാവക്കാട്:എടക്കഴിയൂര്‍ ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞ് ഒന്നരമണിക്കൂറോളം പരിഭ്രാന്തി പരത്തി. മുകളില്‍നിന്ന് ചാടിയ രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത 17-ല്‍ ഗതാഗതം മുടങ്ങി. ബഹളംമൂലം മറ്റ് രണ്ടാനകളും വിരണ്ടു.
കൊടികയറ്റ കാഴ്ചയ്ക്കിടെയാണ് പെരിന്തല്‍മണ്ണ ചെത്തല്ലൂര്‍ നകുലനെന്ന കൊമ്പന്‍ ഇടഞ്ഞത്. കൊമ്പനെ പിന്നീട് ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ച് തളച്ചു. ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയപ്പോള്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശി യുനൈസി(36)നെയും എടക്കഴിയൂര്‍ സ്വദേശി വലിയജാറത്തിങ്കല്‍ ഫാരിസിനെയും ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആസ്​പത്രിയിലെത്തിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ യുനൈസിനെ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആനപ്പുറത്തിരുന്നിരുന്ന എടക്കഴിയൂര്‍ സ്വദേശി വലിയ ജാറത്തിങ്കല്‍ മുസ്തഫ തങ്ങളെ ആനയെ തളച്ചശേഷമാണ് താഴെയിറക്കിയത്.
മൂന്ന് ആനകള്‍ അണിനിരന്ന കൊടികയറ്റ കാഴ്ച ആരംഭിച്ച് 10 മീറ്ററോളം ദൂരം പിന്നിട്ടപ്പോഴാണ് കൂട്ടാനയുടെ തട്ടേറ്റ് നകുലന്‍ വിരണ്ടത്. ഇടഞ്ഞ് മുന്നോട്ടുനീങ്ങിയ ആനയെ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടയില്‍ ചിന്നം വിളിച്ച് ആന ഒന്നാം പാപ്പാന്‍ വിനോദിനെ കുത്താന്‍ ഓടിയെത്തി. രണ്ടു പാപ്പാന്മാരും ഓടിമാറിയതോടെ ആന ദേശീയപാതയിലൂടെ മുന്നോട്ടുനീങ്ങി. ഇതിനിടെ രണ്ടുപേര്‍ ചാടി രക്ഷപ്പെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ ആന കുത്തിമറിച്ചിട്ടു. ഓട്ടോയുടെ സമീപം നിന്നിരുന്ന ഉടമ അഞ്ചങ്ങാടി സ്വദേശി കറുത്തവീട്ടില്‍ സക്കറിയ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുസ്തഫയെ മുകളിലിരുത്തി ആന ദേശീയപാതയില്‍ നിലയുറപ്പിച്ചു. പാപ്പാന്മാരും നാട്ടുകാരും ചേര്‍ന്ന് പഴവും പട്ടയും നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുമ്പിക്കൈകൊണ്ട് നടച്ചങ്ങല വലിച്ചുപൊട്ടിച്ചശേഷം പിന്‍കാലുകളിലെ ചങ്ങലയും പൊട്ടിക്കാന്‍ ആന ശ്രമം നടത്തി. പൊട്ടിക്കിടന്ന ചങ്ങലയില്‍ ബന്ധിച്ച വടം തൊട്ടടുത്ത മരത്തില്‍ കെട്ടാനുള്ള നാട്ടുകാരുടെ ശ്രമംആന വിഫലമാക്കി. നാട്ടുകാര്‍ വലിച്ചുകൊണ്ടിരുന്ന വടത്തിന്റെ മറുവശം ആന തുമ്പിക്കൈകൊണ്ട് വലിച്ചതോടെ ആനയും നാട്ടുകാരും തമ്മില്‍ വടം വലിയായി.
തൃശ്ശൂരിലെ എലിഫന്റ് സ്‌ക്വാഡ് സംഘത്തിലുള്ളവര്‍ ചേര്‍ന്ന് ക്യാപ്ചര്‍ ബെല്‍റ്റ് ഉപയോഗിച്ചാണ് ആനയെ തളയ്ക്കാനായത്. ഈ സമയമത്രയും ആനപ്പുറത്തിരുന്ന മുസ്തഫയെ ആനയെ ഇരുത്തിയശേഷമാണ് താഴെ ഇറക്കിയത്.
ജനങ്ങള്‍ ബഹളംവെച്ച് ഓടിയതിനെത്തുടര്‍ന്ന് സമീപത്തെ വീട്ടുപറമ്പില്‍ തളച്ചിരുന്ന മറ്റു രണ്ടാനകളും വിരണ്ടു. എടക്കഴിയൂര്‍ തറയില്‍ അലിയുടെ വീട്ടുപറമ്പില്‍ തളച്ചിരുന്ന ചെത്തല്ലൂര്‍ മുരളീകൃഷ്ണന്‍ എന്ന കൊമ്പനും ഇരിങ്ങപ്പുറം അമ്പാടിക്കണ്ണനെന്ന കുട്ടിക്കൊമ്പനുമാണ് വിരണ്ടത്. പിന്‍കാലിലെ ചങ്ങല വലിച്ചുപൊട്ടിച്ച മുരളീകൃഷ്ണന്‍ സമീപത്തെ തെങ്ങ് കുത്തിമറിച്ചിട്ടതിനെത്തുടര്‍ന്ന് ഓലമേഞ്ഞ വിറകുപുര തകര്‍ന്നു. അമ്പാടിക്കണ്ണന്‍ ആളുകള്‍ക്കുനേരെ പട്ട വലിച്ചെറിഞ്ഞു. പാപ്പാന്‍മാരെത്തി രണ്ട് ആനകളെയും അനുനയിപ്പിച്ചു. ആനയിടഞ്ഞതിനെത്തുടര്‍ന്ന് ദേശീയപാതയിലെ വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചുവിട്ടു. ഓടിക്കൂടിയ ജനങ്ങളെ ചാവക്കാട് സിഐ എസ്. ഷംസുദ്ദീന്‍, എസ്‌ഐ പി. അബ്ദുള്‍മുനീര്‍, എഎസ്‌ഐ ഒ.സി.ദേവസ്സി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിയന്ത്രിച്ചു. മൂന്ന് ആനകളെയും നേര്‍ച്ചയില്‍ പങ്കെടുപ്പിക്കാതെ തിരിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ആനയില്ലാതെയാണ് ചന്ദനക്കുടം നേര്‍ച്ചയുടെ കൊടിയേറ്റം നടത്തിയത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍