വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110117

ലോകകപ്പ് ടീമില്‍ ശ്രീശാന്തില്ല

2011 ലോകകപ്പിനുളള ടീമില്‍ മലയാളിതാരം ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയില്ല(നല്ലത്). ധോണി ക്യാപ്റ്റനായുള്ള 15 അംഗടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
സെവാഗ്, സച്ചിന്‍, വിരാട് കോഹ് ലി, ഗംഭീര്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, പ്രവീണ്‍ കുമാര്‍, ആശിഷ് നെഹ്‌റ, യൂസഫ് പഠാന്‍, മുനാഫ് പട്ടേല്‍, ആര്‍. അശ്വിന്‍, പിയൂഷ് ചൗള എന്നിവരാണ് ടീമില്‍ ഇടംനേടിയ മറ്റുള്ളവര്‍. രോഹിത് ശര്‍മ, പ്രഗ്യാന്‍ ഓജ, പാര്‍ഥിവ് പട്ടേല്‍ തുടങ്ങിയവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


ഹൃദയഭേദകമെന്ന് ശ്രീശാന്ത്
ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ കഴിയാഞ്ഞത് ഹൃദയഭേദകമാണെന്ന് മലയാളി താരം എസ് ശ്രീശാന്ത്. ഇനിയം ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍