വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110117

ചാത്തന്‍കോളനി പരിസരത്ത് പത്തുനാളായി കുടിവെള്ളമില്ല

ചാവക്കാട്:ഒരുമനയൂര്‍ പഞ്ചായത്തിലെ ചാത്തന്‍ചിറ കോളനി പരിസരത്തെ 100ഓളം കുടുംബങ്ങള്‍ക്ക് പത്ത്‌നാളായി കുടിവെള്ളമില്ല. പൊതുടാപ്പിലെ കുടിവെള്ളത്തെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഒരുമനയൂര്‍ കണ്ണികുത്തി പാലത്തിന് സമീപത്തെ പൈപ്പ് പൊട്ടി വെള്ളം പാഴായിപോകുന്നത് മൂലമാണ് കോളനി പ്രദേശത്തേക്ക് വെള്ളം ലഭിക്കാത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്‌നുദ്ദീന്‍ വാട്ടര്‍ അതോറിറ്റിയുടെ അധികൃതരോട് നിരന്തരം ഫോണില്‍വിളിച്ച് ഈ പ്രശ്‌നം പരാതിപ്പെട്ടിട്ടും തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതിയുണ്ട്. ഗുരുവായൂരിലെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ കുടിവെള്ള വിതരണകാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ക്കിടെ പരക്കെ പരാതിയുണ്ട്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍