വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110125

ചേറ്റുവ പാടം മിന്നല്‍ ചുഴലി; വൈദ്യുതിക്കമ്പി പൊട്ടിവീണു

വട്ടേക്കാട്:ശക്തമായ കാറ്റില്‍ തെങ്ങിന്‍പട്ട വീണ് ഇലക്ട്രിക് കമ്പി പൊട്ടിവീണ് എരുമ ചത്തു. വട്ടേക്കാട് ചേറ്റുവ പാടം കുളങ്ങരകത്ത് മുഹമ്മദാലിയുടെ എരുമയാണ് ചത്തത്. രാവിലെ 9.45 ഓടെയായിരുന്നു സംഭവം. ചേറ്റുവ പാടം അങ്കണവാടിക്ക് സമീപത്തായിരുന്നു അപകടം. അധികം വിദ്യാര്‍ഥികള്‍ അങ്കണവാടിയില്‍ ഉണ്ടാവാതിരുന്നതും ഉള്ള വിദ്യാര്‍ഥികള്‍ പുറത്തേക്കോടിവരാതിരുന്നതും മൂലം വന്‍ ദുരന്തം ഒഴിവായി. വേലിയേറ്റത്തില്‍ പുഴയില്‍ നിന്ന് വെള്ളം കയറിയതിനാല്‍ അങ്കണവാടിയുടെ മുറ്റത്ത് നനവുണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വൈദ്യുതി ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടനെ വൈദ്യുതിപ്രവാഹം വിഛേദിച്ചു. രണ്ട് വയസ് പ്രായമുള്ള എരുമയാണ് ചത്തത്. മണത്തല ബീച്ച് സെക്ഷനിലെ അസി. എന്‍ജിനീയര്‍ പി.എം. സോമന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍