ചാവക്കാട്: മര്‍ഹും നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസുകുട്ടി മൂപ്പരുടെ സ്മരണ പുതുക്കാന്‍ ശനിയാഴ്ച മണത്തലയില്‍ ആയിരങ്ങളെത്തും. മണത്തല ജുമാ അത്ത് പള്ളിയോട് ചേര്‍ന്ന് മുഖ്ബറയില്‍ വെള്ളിയാഴ്ച ആരംഭിച്ച നേര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെ സമാപിക്കും.
നേര്‍ച്ചയുടെ ആദ്യ കാഴ്ച ചാവക്കാട് പ്രജ്യോതിയുടെ ആഭിമുഖ്യത്തില്‍ പള്ളിയങ്കണത്തിലെത്തി. തുടര്‍ന്ന് വിവിധ സംഘടനകളുടെ കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തി.
ശനിയാഴ്ച രാവിലെ 8ന് താബൂത്ത് കാഴ്ച തെക്കഞ്ചേരിയില്‍ നിന്നാരംഭിക്കും. 11ന് പള്ളിയങ്കണത്തിലെത്തും. ബ്ലാങ്ങാട് സിദ്ധിഖ് പള്ളി, ടി.പി. കുഞ്ഞാമുണ്ണിയുടെ വസതി, ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദ്, പുത്തന്‍കടപ്പുറം എന്നിവിടങ്ങളില്‍ നിന്നു വാദ്യമേളങ്ങളോടെ കൊണ്ടുവരുന്ന കൊടികള്‍ താണിമരത്തിലും മറ്റും കയറ്റും. ഉച്ചകഴിഞ്ഞ് വിവിധ കരകളില്‍നിന്നാരംഭിക്കുന്ന നാട്ടുകാഴ്ചകള്‍ അഞ്ച് മണിയോടെ പള്ളിയങ്കണത്തിലെത്തും. 20ല്‍പരം വാദ്യങ്ങളും ആയിരത്തില്‍ പരം കലാകാരന്മാരും അണിനിരക്കുന്ന നാട്ടരങ്ങ് ചാവക്കാടിന്റെ മഹാകാഴ്ചയും നേര്‍ച്ചയ്ക്ക് മിഴിവേകും. വൈദ്യുതദീപാലംകൃതമായ പള്ളി കാണാനും ഖബറിടത്തില്‍ സീയാറത്ത് ചെയ്യാനും വെള്ളിയാഴ്ച നൂറുകണക്കിനാളുകളെത്തി. നേര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെ സമാപിക്കും. ആഘോഷങ്ങള്‍ക്ക് പള്ളി കമ്മിറ്റി ഭാരവാഹികളായ പി.കെ. ഇസ്മയില്‍, സി.കെ. അബ്ദുള്‍ശുക്കൂര്‍, എ.പി. ഷഹീര്‍, വി.ടി. ഹംസക്കുട്ടി, ടി.കെ. മുഹമ്മദാലി, വി.എ. ഖാലിദ്, എ.പി. റഹീം എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment