വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110626

കടപ്പുറം മുനക്കകടവില്‍ ഹോട്ടലിനു നേരെ സാമൂഹികവിരുദ്ധരുടെ അക്രമണം

 ചാവക്കാട്:മുനക്കക്കടവ് സെന്ററില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം രൂക്ഷമായി. ഹോട്ടല്‍ ഇര്‍ഷാദിന്റെ വാതില്‍ ബലമായി തുറന്ന് അകത്ത് കയറി സാധനങ്ങളും കറിവെച്ച പാത്രങ്ങളും തകര്‍ത്തു. കറികള്‍ അടുപ്പില്‍ ഒഴിച്ചുകളഞ്ഞു. കടല, പരിപ്പ്, ഗ്രീന്‍പീസ് തുടങ്ങിയ സാധനങ്ങള്‍ ഇട്ടുവെയ്ക്കുന്ന ഭരണികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. സാധനങ്ങള്‍ റോഡില്‍ ചിതറികിടക്കുകയാണ്. ശനിയാഴ്ച രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയപ്പോഴാണ് സംഭവം കണ്ടത്. 25 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിനുനേരെ ഇത്തരം സംഭവം ആദ്യമാണെന്ന് ഉടമ ആര്‍.വി. ഷബീര്‍ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് ചാവക്കാട് പോലീസില്‍ പരാതി നല്‍കി. ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍