വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110628

ചാവക്കാട്ട് മാരകായുധങ്ങളുമായെത്തിയ ആര്‍.എസ്.എസ് സംഘം വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ചാവക്കാട്ട് മാരകായുധങ്ങളുമായെത്തിയ ആര്‍.എസ്.എസ് സംഘം വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ചാവക്കാട്: മാരകായുധങ്ങളുമായെത്തിയ ആര്‍.എസ്.എസ് സംഘം വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തലക്ക് സാരമായി പരിക്കേറ്റ ബ്ളാങ്ങാട് മടപ്പേന്‍ വീട്ടില്‍ മുഹമ്മദുണ്ണിയുടെ മകന്‍ ഫവാസി(20)നെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്  (28-06-2011) രാത്രി 9.40 ഓടെ ബ്ളാങ്ങാട് വെച്ചായിരുന്നു സംഭവം. ചാവക്കാട് നഗരസഭ ലൈബ്രറിക്ക് സമീപം സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഫവാസിനെ വാള്‍, വടിവാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങി മാരകായുധങ്ങളുമായെത്തിയ 35-ഓളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഫവാസിനെ ആക്രമിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ചാവക്കാട് സി.ഐ എസ് ഷംസുദ്ദീന്‍, എസ്.ഐ എം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍