വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110615

കടല്‍ത്തിരയില്‍ വഞ്ചിയില്‍നിന്ന് വീണ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു

 ചാവക്കാട്:ശക്തമായ കടല്‍ത്തിരയില്‍പ്പെട്ട് വഞ്ചിയില്‍നിന്ന് തെറിച്ചുവീണ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. പാലയ്ക്കല്‍ മോഹനന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയിലെ മത്സ്യത്തൊഴിലാളി ഇരട്ടപ്പുഴ വട്ടേക്കാട്ട് ഗോപനാ (37) ണ് പരിക്കേറ്റത്. ബുധനാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് വഞ്ചി കരയ്ക്കണയാന്‍ വരുമ്പോഴാണ് അപകടം ഉണ്ടായത്. ബ്ലാങ്ങാട് ബീച്ചില്‍നിന്നും മത്സ്യബന്ധനത്തിന് പോയ വഞ്ചിയിലെ മത്സ്യത്തൊഴിലാളിക്കാണ് അപകടം പറ്റിയത്. എല്ല് പൊട്ടിയിട്ടുണ്ട്. മുതുവട്ടൂര്‍ രാജ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍