വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110918

മമ്മൂട്ടിയുടെ മകന്‍റെ അരങ്ങേറ്റം ജനുവരിയില്‍

മോളിവുഡിലെ പുതിയ താരോദയമാവുമെന്ന് കരുതപ്പെടുന്ന മമ്മൂട്ടിയുടെ മകന്‍ സല്‍മാന്‍ ദുല്‍ക്കറിന്റെ അരങ്ങേറ്റചിത്രം സെക്കന്റ് ഷോ ജനുവരിയില്‍ തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ അറിയിച്ചു. സാള്‍ട്ട് ആന്റ് പെപ്പറിലൂടെ പുതിയമുഖം ലഭിച്ച ബാബുരാജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നുവെന്നതും റഫ്യൂജി, ബോര്‍ഡര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം സുധേഷ് ബേറിയുടെ ആദ്യ മലയാള ചിത്രവുമെന്നതാണ് സെക്കന്റ് ഷോയുടെ മറ്റുപ്രധാന ഹൈലൈറ്റുകള്‍. മൂന്നരക്കോടിയുടെ ബജറ്റില്‍ കോഴിക്കോട്, വയനാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ഒരു മാസം മുമ്പ് ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് ഇനിയും 20 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. തിരക്കഥയുടെ പ്രത്യേകതകള്‍ മൂലം കോഴിക്കോട്ടെ മിഠായിത്തെരുവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്റ്റില്‍ക്യാമറ ഉപയോഗിച്ച് രഹസ്യമായാണ് ചിത്രീകരണം നടത്തുന്നത്. ഇത്തരത്തില്‍ രഹസ്യമായി നടക്കുന്ന ചിത്രീകരണം തടസ്സപ്പെടാതിരിക്കാനാണ് നായകന്‍ ദുല്‍ക്കര്‍ സല്‍മാനെയും പുതുമുഖ നായിക ഗൗതമി നായരെയും മറ്റ് പുതുമുഖ അഭിനേതാക്കളെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാത്തതെന്ന് ശ്രീനാഥ് രാജേന്ദ്രന്‍ വിശദീകരിച്ചു. തിരക്കഥയ്ക്ക് അനുയോജ്യനായയതു കൊണ്ടുമാത്രമാണ് സല്‍മാനെ നായകനാക്കിയത്. മമ്മൂട്ടിയുടെ മകനെന്നത് മറ്റൊരു അഡ്വാന്റേജ് മാത്രമാണെന്നും സംവിധായകന്‍ പറയുന്നു. എന്തു ജോലിയും ചെയ്യാന്‍ തയാറുള്ള ലാലുവെന്ന നാട്ടുംപുറത്തുകാരനായ യുവാവിന്റെ വേഷത്തിലാണ് ദുല്‍ക്കര്‍ അഭിനയിക്കുന്നത്. 53കാരനായ ചാവേര്‍ വാവച്ചനും 23കാരന്‍ മകന്‍ ചാവേര്‍ അന്തോണിയുമാണ് ബാബുരാജിന്റെ ഇരട്ടവേഷങ്ങള്‍. ആനക്കള്ളനിലൂടെ ട്രെന്റ് സെറ്ററായി മാറിയ അവിയല്‍ ബാന്‍ഡും നവാഗത ഗായകന്‍ നിഖിലുമാണ് സെക്കന്റ് ഷോയുടെ സംഗീതമൊരുക്കുന്നത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍