വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110918

ബംപര്‍ ഹോട്ടല്‍ തൊഴിലാളിയ്ക്ക്

ഏറ്റുമാനൂര്‍: സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ ഹോട്ടല്‍ തൊഴിലാളിക്ക്. ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന ഷാലിമാര്‍ ഹോട്ടലിലെ ജീവനക്കാരന്‍ കൊല്ലം സ്വദേശിയായ അബ്ദുല്‍ ലത്തീഫ് (42)നെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. ഏറ്റുമാനൂരില്‍ വിറ്റ യുവി 425851 നമ്പര്‍ ടിക്കറ്റിന് ആണ് സമ്മാനം. കോട്ടയം ലോട്ടറി ഓഫീസില്‍നിന്ന് നഗരത്തിലുള്ള എസ്ആര്‍ ഏജന്‍സീസ് വാങ്ങി വില്‍പ്പന നടത്തിയ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്. ഇവിടെ നിന്ന് ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനു സമീപത്തെ ഉത്രം ലക്കി സെന്റര്‍ വാങ്ങിയ ടിക്കറ്റുകളുടെ കൂട്ടത്തില്‍ ഈ ലോട്ടറിയും ഉള്‍പ്പെട്ടിരുന്നു. ലക്കി സെന്ററില്‍ നിന്ന് ലത്തീഫ് ആകെ അമ്പതോളം ഓണം ബംപര്‍ ടിക്കറ്റുകള്‍ ഒരുമിച്ചു വാങ്ങി. പിന്നീട് വാങ്ങിയ ടിക്കറ്റുകളില്‍ 15 എണ്ണം സുഹൃത്തുക്കള്‍ക്ക് വിറ്റെങ്കിലും ഭാഗ്യദേവത ഇവിടെയും ലത്തീഫിനൊപ്പം നിന്നു. മറിച്ചുവിറ്റ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനം നേടിയ യുവി 425851 നമ്പര്‍ ടിക്കറ്റ് ലത്തീഫിന്റെ പക്കല്‍ തന്നെ അവശേഷിച്ചതോടെയാണ് മഹാഭാഗ്യം ഹോട്ടല്‍ തൊഴിലാളിയെ തേടിയെത്തിയത്. 200 രൂപയായിരുന്നു ഒരു ലോട്ടറിയുടെ വില. ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം ഐ. ആര്‍. 339602 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇതു ചങ്ങനാശ്ശേരിയില്‍ വിറ്റ ടിക്കറ്റിനാണെന്നാണു സൂചന. കോട്ടയത്തെ പൊന്‍കുന്നത്താണ് നറുക്കെടുപ്പു നടന്നത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍