വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111005

ആനത്താവളം സന്ദര്‍ശിക്കാനെത്തിയ യുവതിക്ക് ആനയുടെ ആക്രമണത്തില്‍ പരിക്ക്

ഗുരുവായൂര്‍: ആനത്താവളം സന്ദര്‍ശിക്കാനെത്തിയ യുവതിക്ക് ആനയുടെ ആക്രമണത്തില്‍ പരിക്ക്. കുടുംബത്തോടൊപ്പം ആനത്താവളം സന്ദര്‍ശിക്കാനെത്തിയ യുവതിയെ ആന പനമ്പട്ടകൊണ്ട് എറിഞ്ഞ് പരിക്കേല്‍പിക്കുകയായിരുന്നു. ബംഗളൂരു ആര്‍.ടി.നഗര്‍ സുമംഗലി സേവാശ്രമം റോഡില്‍ ശ്രീരാം  സൃഷ്ടി അപ്പാര്‍ട്മെന്‍റ് ഫ്ളാറ്റ് നമ്പര്‍ 808 എയില്‍ അമിത് സിങ്ങിന്‍െറ ഭാര്യ ജ്യോതിക്കാണ് (36) പരിക്കേറ്റത്. കൊമ്പന്‍ രാമന്‍കുട്ടിയാണ് പട്ടകൊണ്ടെറിഞ്ഞത്. യുവതിയുടെ കാലിന് സാരമായ പരിക്കുണ്ട്. ഞായറാഴ്ച്ച ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. സഹോദരന്‍െറ കുടുംബത്തോടൊപ്പമാണ് ജ്യോതിയും ഭര്‍ത്താവും ആനത്താവളം സന്ദര്‍ശിക്കാനെത്തിയിരുന്നത്. ആനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ജ്യോതി നിലത്തു വീണു. ആനത്താവളം അധികൃതര്‍ ജ്യോതിയെ ആശുപത്രിയില്‍ എത്തിച്ചു. ജ്യോതിയുടെ കാല്‍മുട്ടിന്‍െറ ചിരട്ടക്ക് പൊട്ടലുണ്ട്. കാലില്‍ പ്ളാസ്റ്ററിട്ടശേഷം വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. നാലുമാസം മുമ്പ് വിദേശിയായ സന്ദര്‍ശകക്കും ആനയുടെ പനമ്പട്ട ഏറില്‍ പരിക്കേറ്റിരുന്നു. ആനത്താവളം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് മതിയായ സുരക്ഷയില്ളെന്ന് നേരത്തേ പരാതിയുണ്ട്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍