വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111007

അടിതിരുത്തി: സ്വകാര്യ ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണു മാരകമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരണമടഞ്ഞു.

അടിതിരുത്തി: സ്വകാര്യ ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണു മാരകമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരണമടഞ്ഞു. കടപ്പുറം പഞ്ചായത്ത് അടിതിരുത്തി കെട്ടുങ്ങല്‍ വലിയകത്ത് ബുഷറയുടെയും മണത്തല പള്ളിത്താഴം നസറുദ്ധീന്റെയും മകള്‍ നിഷിത(14) യാണ് ഇന്ന് (06 Oct, 2011) വൈകീട്ട് 5.30 നു തൃശ്ശൂര്‍ അമല ആശുപത്രിയില്‍ മരണമടഞ്ഞത്. കഴിഞ്ഞ മാസം 18->o തിയ്യതി രാവിലെയാണ് അടിതിരുത്തിയില്‍ അപകടം നടന്നത്. ബസ്‌ വളവു തിരിയുമ്പോള്‍ നിഷിതയും മാതൃ സഹോദരി ഫൌസിയ(24)യും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഫൌസിയ ചികിത്സ പൂര്‍ത്തിയാക്കി മൂന്നു ദിവസം മുന്നേ ആശുപത്രി വിട്ടിരിന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിഷിത 18->o ദിവസമാണ് മരണമടഞ്ഞത്. ആശുപത്രിയിലെ ICU വില്‍ അബോധാവസ്ഥയിലാണ് നിഷിത കഴിഞ്ഞത്. ചേറ്റുവയിലുള്ള ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇരുവരും ബസ്സില്‍ കയറിയത്. മുന്‍വശത്ത്‌ കയറി ഏറെ സമയം കഴിയും മുമ്പാണ് ബസ്‌ അതിവേഗത്തില്‍ വളവു തിരിഞ്ഞത്, ഇതിന്‍റെ ആഘാതത്തിലാണ് ഇരുവരും പുറത്തേക്ക് തെറിച്ചു വീണത്‌. ബസ്സിനു വാതിലില്ലാത്തതും ജീവനക്കാരുടെ അശ്രദ്ധയുമാണ് അപകടത്തിനു വഴിവെച്ചത്. ബസ്‌ ഡ്രൈവറെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. നിഷിതയുടെ മയ്യിത്ത് പോലീസ് നടപടികള്‍ക്ക് ശേഷം നാളെ കബറടക്കും. പാടൂര്‍ അലിയമുല്‍ ഇസ്ലാം സ്കൂളിലെ ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരിമാര്‍: നിജിത, അസ്ന.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍