വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130124

മണത്തല ചന്ദനക്കുടം നേര്‍ച്ച; 62 പേര്‍ക്ക് പോലീസ് വിലക്ക്

ചാവക്കാട്:മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് 62 പേര്‍ക്ക് ചാവക്കാട് പോലീസ് വിലക്കേര്‍പ്പെടുത്തി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടത്തുന്ന മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ചാവക്കാട് പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നേര്‍ച്ചാഘോഷത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തിലാണ് ഈ വര്‍ഷം മുന്‍കരുതല്‍. 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് വിലക്ക്. കഴിഞ്ഞ വര്‍ഷം മണത്തല നേര്‍ച്ചയ്ക്കിടയില്‍ ഉണ്ടായ അക്രമത്തില്‍ ഷാഹു(42) എന്ന മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. വട്ടേക്കാട് നേര്‍ച്ചയോടനുബന്ധിച്ച് നടത്തിയ എഴുന്നള്ളിപ്പിനിടയില്‍ അഞ്ചങ്ങാടിയിലായിരുന്നു അക്രമം. ചാവക്കാട് സി.ഐ. കെ.സുദര്‍ശന്‍ ഉള്‍പ്പെടെ പലര്‍ക്കും പരിക്കേറ്റിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍