വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20130201

കാണാതായ യുവതിയുടെ ജഡം കുഴിച്ച്ചുമൂടിയില്‍ കണ്ടെത്തി.

ചാവക്കാട്‌ എടക്കഴിയൂര്‍ അകലാട് നാല് ദിവസം മുന്‍പ്‌ കാണാതായ യുവതിയുടെ ജഡം കുഴിച്ച്ചുമൂടിയില്‍ കണ്ടെത്തി
ചാവക്കാട്‌: ചാവക്കാട്‌ എടക്കഴിയൂര്‍ അകലാട് നാല് ദിവസം മുന്‍പ്‌ കാണാതായ യുവതിയുടെ ജഡം കുഴിച്ച്ചുമൂടിയില്‍ കണ്ടെത്തി. അകലാട്‌ മൂന്നയിനി കോളനിയില്‍ താമസിക്കുന്ന കൊല്ലം പറമ്പ്‌ അബൂബക്കര്‍ മകള്‍ റസിയ(28)യെയാണ്  കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്‌. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9മണിക്ക് വൈദ്യുതി നിലച്ച സമയം മുതലാണ്‌ കാണാതായത്‌. ഒരു കുട്ടിയുടെ മൊഴിയനുസരിച്ച് അകലാട്‌ കാട്ടിലെ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന കണ്ടാണത്ത്‌ അബ്ദുറഹ്മാന്‍ മകന്‍ നൂറുധീനെ(38)നെതിരെ പരാതി നല്‍കിയെങ്കിലും പോലീസ്‌ ഇയാളെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. നൂറുധീന്റെ തറവാട് വീടിനു പുറകുവശത്തെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്‌ . ദുര്‍ഗന്ധത്തെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിചെത്തിയപ്പോള്‍ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെതിനെതുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. വടക്കേകാട് എസ് ഐ സജിന്‍ ശശിക്കെതിരെ ശക്തമായ ജനരോഷമാന് കാണാന്‍ കഴിയുന്നത്. പെണ്‍കുട്ടിയെ കാണാതായി പരാതി നല്‍കി ഇതുവരെ അന്വേഷണവുമായി ബന്ധപ്പെട്ട് എസ് ഐ വീടിലെത്തിയില്ലെന്ന്‍ പരിസരവാസികള്‍ പറഞ്ഞു. പോലീസ്‌ പ്രതിയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതിലും ജനം രോഷാകുലരാണ്. പ്രതിക്ക് വേണ്ടി പോലീസ്‌ തിരച്ചില്‍ ആരംഭിച്ചു.


No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍