വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20131025

ചേറ്റുവ പുഴയില്‍ ചാടിയ കമിതാക്കളായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

ചേറ്റുവ പുഴയില്‍ ചാടിയ കമിതാക്കളായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
ഒരുമനയൂര്‍ : ചേറ്റുവ പാലത്തിനു മുകളില്‍നിന്നും പുഴയിലേക്ക്‌ ചാടിയ കമിതാക്കളായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. തൃപ്രയാര്‍ എസ് എന്‍ ഡി പി സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പണിക്കശ്ശേരി എടക്കാട് ബാബു, ഷീജ ദമ്പതികളുടെ മകന്‍ ധനേഷ്(22)‌, അരയം പറമ്പില്‍ ഷാജി, രാധിക ദമ്പതികളുടെ മകള്‍ ശ്രേയ(16) എന്നിവരാണ് പുഴയില്‍ ചാടിയത്. വലപ്പാട്‌ ഭാരത്‌ വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് ശ്രേയ.
വെള്ളിയാഴ്ച്ച രാവിലെ പത്ത്‌ മണിയോടെയാണ് രണ്ടു വിദ്യാര്‍ഥികള്‍ പാലത്തിനു മുകളില്‍ നിന്നും പുഴയിലേക്ക്‌ ചാടിയ വിവരം പാലത്തിനടിഭാഗത്ത്‌ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന  തൊഴിലാളികള്‍ നാട്ടുകാരെ അറിയിച്ചത്‌. 
സ്കൂള്‍ യൂണിഫോം ധരിച്ച രണ്ടു പേര്‍ ഏറെ നേരം പാലത്തിനു സമീപം കറങ്ങിനടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ചേറ്റുവ പാലത്തിനസമീപമുള്ള കടയില്‍ നിന്നും പെപ്സി വാങ്ങിക്കുടിച്ച് ഇവര്‍ പാലത്തിന്‍റെ മധ്യഭാഗത്ത്‌ കൈവരിയുടെ മുകളില്‍ കയറി നിന്ന്‍കൈകള്‍ കോര്‍ത്ത്‌ പിടിച്ച് പുഴയിലേക്ക്‌ ചാടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്ക്‌ പാലത്തിനു സമീപത്ത്‌ നിന്നും കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ചാവക്കാട്‌ പോലീസും ഫയര്‍ ഫോഴ്സും കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും ഏറെ വൈകിയും തിരച്ചില്‍ തുടരുകയാണ് നീല പാന്‍റ്സും കള്ളി ജുബ്ബയും ധരിച്ച പതിനേഴു വയസ്സ് തോനിക്കുന്ന യുവതിയും  കറുത്ത പാണ്ട്സും വെള്ള ഷര്‍ട്ടും ധരിച്ച  യുവാവും ബൈക്കില്‍ നിന്നും ഇറങ്ങി നടക്കുന്നത് കണ്ടതായി  ദൃക്സാക്ഷികള്‍ പറഞ്ഞു. പാലത്തിനു പരിസരത്ത്‌ നിന്നും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ബൈക്ക്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു. K L 46 E 6981 റജിസ്ട്രേഷനുള്ള പള്‍സര്‍ ധനേഷിന്‍റെ സഹോദരന്‍ ശ്രീവത്സന്‍റെ ഭാര്യയുടെ പേരിലുള്ളതാണെന്ന് പോലീസ്‌ പറഞ്ഞു. ഇവരുമായി. ബന്ധപെട്ട് നടത്തിയ അന്വേഷണത്തിലാണ് പുഴയിലേക്ക്‌ ചാടിയവരെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്.
ഇവര്‍ തമ്മിലുള്ള പ്രണയം വീട്ടുകാരറിയുകയും പ്രായ പൂര്‍ത്തിയായാല്‍ വിവാഹം നടത്താമെന്ന്‍ സമ്മതിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.
ശ്രേയയുടെ പിതാവ്‌ ഷാജി സൌദിഅറേബ്യയില്‍ കണ്ടെയിനര്‍ ഡ്രൈവറാണ്.
ചാവക്കാട്‌ സി ഐ കെ ജി സുരേഷ്, എസ് ഐ മാരായ എം കെ ഷാജി, വി ഐ സഗീര്‍, ഒ ജെ ജോസഫ്‌, വിജയന്‍, വാടാനപ്പള്ളി സി ഐ സലീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
താസില്‍ദാര്‍ മുഹമ്മദ്‌ റഫീഖ്‌, എം എല്‍ എ മാരായ പി എ മാധവന്‍, ഗീത ഗോപി, കെ വി അബ്ദുള്‍ഖാദര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍